ഫ്രിസ്കോ, ഡാളസ് (യു.എസ്.എ) ജെയിംസ് ജേക്കബ് (58) അമേരിക്കയിലെ ഡാളസില്‍ നിര്യാതനായി. കോവിഡ് രോഗബാധിതനായി ഡാളസിലെ ബെയ്ലര് സ്കോട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റാന്നി കീക്കൊഴൂര്‍ തോട്ടത്തില്‍ ശ്രീ പി. സി. ജേക്കബ്, പരേതയായ ശ്രീമതി അന്നമ്മ ജേക്കബ് ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമത്തെ മകനായിരുന്നു ജെയിംസ്. ഭാര്യ ലിസ്സി ജേക്കബ്, മക്കള്‍ ജൂള്‍സ്, ജൂലി. സഹോദരങ്ങള്‍ ജയ്മോള്‍, ജെസ്സി, ജോണ്സന്.
സംസ്കാരം: ഏപ്രില്‍ പതിനേഴിന് ശനിയാഴ്ച രാവിലെ ഡാളസ് ഫ്രിസ്കോയിലുള്ള ടോറന്റിനെ ജാക്സണ് മോറോ ഫ്യൂണറല്‍ ഹോമില്‍ ആരംഭിച്ചു റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയല്‍ പാര്‍ക്കില്‍ സെഹ്യോന്‍ മാര്‍ത്തോമാ പള്ളി ഇടവക വികാരിയുടെ പ്രാഥമിക കര്ത്ത്വത്തില് നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടamuel G Moolayil (973) 508-2432 (cell )
റിപ്പോര്‍ട്ട്: എബി മക്കപ്പുഴ
Comments