Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിഷു ആശംസകള്‍....

Picture

ഈ മഹാമാരിക്കാലത്തും കണിയൊരുക്കി വിഷുവിനെ വരവേല്‍ക്കുകയാണ് മലയാളികള്‍. ഓണം കഴിഞ്ഞാല്‍ മലയാളിക്ക് ഏറ്റവും പ്രധാനമായ ആഘോഷമാണ് കാര്‍ഷിക സംസ്കാരത്തിന്‍റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. മേടം ഒന്നാം തീയതിയാണ് വിഷുദിവസമായി കൊണ്ടാടുന്നത്.

 

വിഷുക്കണിയാണ് ആചാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണല്‍. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നാണ് വിശ്വാസം. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനുളള ചുമതല.

 

വിഷു കണിയെ ആശ്രയിച്ചാണ് ഒരുവര്‍ഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്.

 

നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.

 

കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും സാമൂഹിക അകലം പാലിച്ചും സ്വയം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചും വിഷു ആഘോഷിക്കുക. ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം അണിയറ പ്രവര്‍ത്തകരുടെ വിഷു ദിനാശംസകള്‍.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code