Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇവാഞ്ചലിസ്റ്റ് ഡോ. സാം കമലേശന്‍ അന്തരിച്ചു   - പി.പി. ചെറിയാന്‍

Picture

ജോര്‍ജിയ: സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേള്‍ഡ് വിഷന്‍ ഇന്റര്‍നാഷണല്‍ മുന്‍ വൈസ് പ്രസിഡന്റുമായ ഡോ. സാമുവേല്‍ തിയോഡോര്‍ കമലേശന്‍ (91) മാര്‍ച്ച് 1ന് ജോര്‍ജിയയില്‍ അന്തരിച്ചു. മകന്‍ ഡോ. സുന്ദര്‍രാജ് കമലേശന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം .

 

തന്റെ പ്രസംഗത്തിലൂടെ ലോകമെമ്പാടുമുള്ള നിരവധി പേര്‍ക്കു സുവിശേഷം മര്‍മ്മം വെളിപ്പെടുത്തുവാന്‍ കഴിഞ്ഞ പ്രഗത്ഭനും ദൈവ വചന പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു ഡോ. സാം കമലേശന്‍. മാരാമണ്‍ കണ്‍വന്‍ഷനിലെ ആദ്യകാല പ്രമുഖ പ്രസംഗകരില്‍ ഒരാളായിരുന്നു.

 

1930 നവംബര്‍ 18നു തമിഴ്നാട്ടിലെ വെല്ലൂരില്‍ ജോബിന്റേയും ലില്ലി സുദര്‍ശന്റേയും മകനായി ജനിച്ചു. 1957 ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെറ്റനറി സയന്‍സില്‍ ബിരുദവും, 1960 ല്‍ മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദവും 1971 ല്‍ ആസ്ബറി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡോക്ടര്‍ ഓഫ് ഡിവിനിറ്റിയും അതേ വര്‍ഷം എംറോയ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടര്‍ ഓഫ് സേക്രഡ് തിയോളജി ബിരുദവും കരസ്ഥമാക്കി. 1963 ല്‍ സതേണ്‍ ഏഷ്യ മെത്തഡിസ്റ്റ് ചര്‍ച്ചില്‍ ഇവാഞ്ചലിസ്റ്റായി ചുമതലയില്‍ പ്രവേശിച്ചു.

1990 വരെ വേള്‍ഡ് മിഷന്‍ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റായിരുന്നു. 1953 ല്‍ അഡില ബല്‍രാജിനെ വിവാഹം ചെയ്തു. സുന്ദര്‍രാജ് മാര്‍ക്ക് കമലേശന്‍, നിര്‍മല റൂത്ത് കമലേശന്‍, മനോഹരന്‍ പോള്‍ കമലേശന്‍ എന്നിവര്‍ മക്കളാണ്.

 

ഇന്ത്യയില്‍ രണ്ടു വ്യത്യസ്ത ഫൗണ്ടേഷനുകള്‍ സ്ഥാപിച്ചു നല്‍കി. പുസ്തക പ്രസിദ്ധീകരണങ്ങളും ക്രിസ്തീയ ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങും ആരംഭിച്ചു. സുവിശേഷകന്‍ എന്ന നിലയില്‍ തലമുറകള്‍ക്ക് വ്യക്തമായ കാഴ്ചപാടുകള്‍ സമ്മാനിക്കുന്ന, ആവേശം പകര്‍ന്നു നല്‍കുന്ന, നീതിയുടെ പാതയില്‍ മുന്നേറുന്നതിന് മാതൃക കാണിച്ചു തന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സാം കമലേശന്‍.

 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code