Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ ശാമുവേല്‍ ഹൂസ്റ്റണില്‍ നിര്യാതയായി, സംസ്കാരം ശനിയാഴ്ച

Picture

ഹൂസ്റ്റണ്‍: പുനലൂര്‍ ചാലക്കോട് തടത്തില്‍ കിഴക്കേതില്‍ പരേതനായ സി.സി ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേല്‍ (കുഞ്ഞമ്മ - 89 വയസ്) ഹൂസ്റ്റണില്‍ നിര്യാതയായി.പരേത ഇരവിപേരൂര്‍ ഓമമൂട്ടില്‍ പരേതരായ വര്‍ഗീസിന്റെയും ഏലിയാമ്മ വര്‍ഗീസിന്റെയും മകളാണ്.

 

മക്കള്‍ : മേഴ്സി ഡാനിയേല്‍, അന്നമ്മ ജോഷ്വാ (സൂസി), റോസമ്മ പ്രസാദ്,സാലി മാത്യൂസ്(സാലമ്മ) (എല്ലാവരും ഹൂസ്റ്റണ്‍), ജേക്കബ് സാമുവേല്‍(പൊന്നച്ചന്‍ - പുനലൂര്‍) ), വര്‍ഗ്ഗീസ് സാമുവേല്‍ (ബിജു, ബാന്‍ബറി- ഓക്സ്‌ഫോര്‍ഡ്, യുകെ)

 

മരുമക്കള്‍ : ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) നാഷണല്‍ വൈസ് പ്രസിഡണ്ടും ദീപാലയ ഫൌണ്ടേഷന്‍ യുഎസ്എ സ്ഥാപക പ്രസിഡണ്ട് ആന്‍ഡ് സിഇഓയുമായ സി. ജി. ഡാനിയേല്‍ (ബാബു- ഹൂസ്റ്റണ്‍), ജോഷ്വാ സാമുവേല്‍ (ബാബു), പ്രസാദ് ജോര്‍ജ്, എബ്രഹാം മാത്യൂസ് (ബില്ലി) (എല്ലാവരും ഹൂസ്റ്റണ്‍), മിനി ജേക്കബ് (പുനലൂര്‍), നിസ്സി വര്‍ഗീസ് (യുകെ).

 

കൊച്ചുമക്കള്‍ : ഷെറിന്‍ ഡാനിയേല്‍, ഷിബിന്‍ ഡാനിയേല്‍ - ആഷ്ലി, ഡോ ജെയ്‌സണ്‍ ജോഷ്വ - പമേല, എസ്രാ (മകന്‍), ജെയ്മി ജോഷ്വാ - ബെക്കി, ബ്ലെസ്സന്‍ പ്രസാദ്, അക്‌സ പ്രസാദ് , നിസ്സി മാത്യൂസ്, റീബ മാത്യൂസ്, ആഷിഷ് ജേക്കബ്, അഭിഷേക് ജേക്കബ് , ലിയാ വര്‍ഗീസ്, ലീവായ് വര്‍ഗീസ്.

സംസ്കാര ശുശ്രൂഷയും പൊതുദര്‍ശനവും മാര്‍ച്ച് 6 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് (ഇന്ത്യന്‍ സമയം വൈകുന്നേരം 8. 30 ന് ) ഹൂസ്റ്റണ്‍ ഐ പി സി ഹെബ്രോന്‍ ചര്‍ച്ചില്‍ വച്ച് - സീനിയര്‍ പാസ്റ്റര്‍ ഡോ സാബു വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. (4600, S.Sam Housotn Pkway E, Houston, TX 77048) ശുശ്രൂഷകളെ തുടര്‍ന്ന് സംസ്കാരം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, N Main St, Pearland, TX 77581) നടത്തപ്പെടുന്നതാണ്.

 

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം https://prayermountmedia.com/live ല്‍ ഉണ്ടായിരിക്കുന്നതാണ്. മെമ്മോറിയല്‍ സര്‍വീസ് മാര്‍ച്ച് 5 നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സൂമില്‍ കൂടി നടത്തപ്പെടുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: സി ജി ഡാനിയേല്‍ (ഹൂസ്റ്റണ്‍) 832 641 7119, ജേക്കബ് സാമുവേല്‍ (ഇന്ത്യ) 9745536292



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code