Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാള ഭാഷാസ്‌നേഹികള്‍ക്ക് ഫൊക്കാന മലയാളം അക്കാഡമിയുടെ അന്തരാഷ്ട്ര മാതൃഭാഷദിനാശംസകള്‍

Picture

ഫ്‌ളോറിഡ: മലയാള ഭാഷ സംസാരിക്കുകയും ഭാഷയെ സ്‌നേഹിക്കുകയും ചെയ്യുന്ന അമേരിക്കയിലെ എല്ലാ കേരളീയര്‍ക്കും ഫൊക്കാന മലയാളം അക്കാഡമി അന്താരാഷ്ട്ര മാതൃഭാഷ ദിന ആശംസകള്‍ നേര്‍ന്നു. കേരളത്തില്‍ ജനിച്ച് കേരളത്തില്‍ വളര്‍ന്ന് ഏഴാം കടലിനക്കരെയും മാതൃഭാഷയായ മലയാളത്തെ സ്‌നേഹിക്കുകയും അതിന്റെ പ്രചാരണത്തിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളികള്‍ മാതൃഭാഷയുടെ വക്താക്കള്‍ ആണെന്ന് മലയാളം അക്കാഡമി ഭാരവാഹികള്‍ പറഞ്ഞു.

 

ലോകത്തെവിടെയായാലും "മലയാളം വളരണം, മനസും വളരണം' എന്ന നിശ്ചയ ദാര്‍ഢ്യമാണ് ഫൊക്കാനയ്ക്കുള്ളത്. അതിന്റെ ഭാഗമായാണ് അമേരിക്കയില്‍ മലയാളം അക്കാദമി എന്ന ആശയം പ്രാവര്‍ത്തികമാവുന്നതെന്ന് മലയാളം അക്കാദമിയുടെ ഡയറക്ടര്‍മാരായ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് , ജനറല്‍ സെക്രെട്ടറിഡോ.സജിമോന്‍ ആന്റണി, ട്രഷറര്‍സണ്ണി മറ്റമന, അഡിഷണല്‍ സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സോണി അമ്പൂക്കന്‍, ജോണ്‍സണ്‍ തങ്കച്ചന്‍, ഫിലിപ്പ് കറുകപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.

 

കേരള സര്‍ക്കാരിന്റെ 'മലയാളം മിഷന്‍', ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ '"മലയാളം എന്റെ മലയാളം', ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം ഡിപ്പാര്‍ട്മെന്‍റ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ ആദ്യത്തെ സിഗ്‌നേച്ചര്‍ പദ്ധതിയായ ഭാഷക്കൊരു ഡോളര്‍ എന്ന പദ്ധതിയും മലയാളം അക്കാഡമിയിയുടെ ഭാഗമാണ്. പരിചയ സമ്പന്നരായ അധ്യാപകരുടെ കീഴില്‍ അഞ്ച് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

 

മലയാള ഭാഷയുടെ പ്രചാരണത്തിനായി ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച മലയാളം അക്കാഡമി ഭാഷയുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനുമായി ഒട്ടേറെ പരിപാടികളാണ് രുപം നല്‍കിയിരിക്കുന്നത് .മലയാളിക്കും, മലയാള നാടിനും അഭിമാനമായി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയും സാംസ്കാരിക സംഘടനയുമായ ഫൊക്കാനയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന അക്ഷരജ്വാല മലയാളം അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. മലയാള ഭാഷ സംരക്ഷിക്കുക, വളര്‍ത്തുക, വിപുലീകരിക്കുക എന്നത് ലക്ഷ്യമായികാണുന്ന ഫൊക്കാന യുവതലമുറയിലേക്ക് ഭാഷാജ്ഞാനവും സാംസ്കാരിക പൈതൃകങ്ങളും എത്തിച്ചുകൊടുക്കാന്‍ നടത്തുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തതാണ് അക്ഷര ജ്വാല.. '' അക്ഷരജ്വാല'' യുടെ പ്രവര്‍ത്തനം ഫൊക്കാനയുടെ ഏറ്റവും വലിയ ജനകീയ പദ്ധതിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

 

മിഡില്‍ സ്കൂള്‍ മുതല്‍ കുട്ടികള്‍ക്ക് തങ്ങളുടെ മാതൃഭാഷ ഉപവിഷയമായി പഠിക്കാന്‍ സഹായകരമാകുന്ന വിധത്തിലുള്ള പഠന ക്രമീകരണവും മലയാളം അക്കാദമി ഒരുക്കുന്നു.. ഈ പഠന പരിപാടിയിലൂടെ കോളേജ് പ്രവശനത്തിനു സഹായകരമാകുന്ന അഡിഷണല്‍ ക്രെഡന്‍ഷ്യല്‍സ് ലഭ്യമാകും.

 

കേരള സര്‍ക്കാരിന്റെ കീഴിലുള്ള മലയാളം ഭാഷാ മിഷനുമായി സഹകരിച്ചുകൊണ്ട് ആധുനിക രീതിയില്‍ മലയാളം ഭാഷ സായത്തമാകുന്നതിനുള്ള ഒരു പഠന ക്രമീകരണവും മലയാളം അക്കാഡമി ഒരുക്കുന്നു. ഭാഷ മിഷന്റെ ഭാഗമായി പ്രത്യേകം തയാറാക്കിയ കരിക്കുലം പ്രകാരം മലയാള ഭാഷ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ മലയാളം എന്റെ മലയാളം എന്ന പരിപാടിയുമായി ചേര്‍ന്ന് ചേര്‍ന്ന് വിപുലമായ പ്രവര്‍ത്തങ്ങളും മലയാളം അക്കാഡമി നടത്തുന്നു. മാതൃഭാഷയായ മലയാളം ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്നതിന് ഓസ്റ്റിന്‍ ടെക്‌സസ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് മലയാള ഭാഷയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത്തിനുള്ള പരിശീലനവും ഗൈഡന്‍സും ലഭ്യമാക്കുന്ന ഒരു പരിപാടിയും മലയാളം അക്കാഡമി നടത്തുന്നുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code