Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ കാര്‍ഷിക ബില്‍ ചര്‍ച്ചയായി   - ഡൊമിനിക് ചാക്കോനാല്‍

Picture

അറ്റ്‌ലാന്റാ: ലോക ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെട്ട ഇന്‍ഡ്യയുടെ റിപ്പപ്‌ളിക്ക് ദിനത്തിന്റെ ആഘോഷങ്ങള്‍ ഈ കഴിഞ്ഞ ജനുവരി 30ന് അറ്റലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്റെ ആഭിമുഖൃത്തില്‍ അറ്റ്‌ലാന്റായിലെ മലയാളി സമൂഹം അതി വിപുലമായി ആഘോഷിച്ചു്.



കോവിഡിന്റെ പ്രത്യേകമായ സാഹചര്യത്തില്‍, വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമായ സും മീഡിയായിലൂടെയാണ് ഇത്തവണ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചതു എന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോനാലും , ട്രഷറര്‍ ജയിംസ് കല്ലറക്കാനിയും അറിയിച്ചു.

 

ആഘോഷ പരിപാടിയില്‍ നാട്ടില്‍ നിന്നും, അമേരിക്കയില്‍ നിന്നും ഉള്ള പ്രമുഖര്‍ പങ്കെടുത്തു. ജോസ് .കെ. മാണി എം പി, തോമസ് ചാഴികാടന്‍. എം പി, അനിയന്‍ ജോര്‍ജ് (ഫോമ പ്രസിഡന്റ്) കെ.പി ഫാബിയന്‍ (ഫോര്‍മര്‍ അംബാസിഡര്‍) റോബിന്‍ ഏലക്കാട്ട് (മേയര്‍ മിസ്സോറി സിറ്റി ടെക്‌സസ്) കര്‍ട്ട് തോംസന്‍ (ജോര്‍ജിയ സംസ്ഥാനത്തിലെ മുന്‍ സെനറ്റര്‍ ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുത്തു ആശംസകള്‍ അര്‍പ്പിച്ചു. ഇന്ത്യ എന്ന രാഷ്ട്രത്തില്‍, ഈ കാര്‍ഷിക ബില്ലു കൊണ്ട്, അന്നം നല്‍കുന്ന കര്‍ഷകര്‍ക്ക് ഗുണത്തേക്കാള്‍ ദോഷമായിരിക്കും എന്ന് പൊതു അഭിപ്രായം ഉയര്‍ന്നു.


ആഘോഷ പരിപാടിയുടെ മുഖ്യ ഇനമായി രാജ്യത്ത് കര്‍ഷകര്‍നടത്തി വരുന്ന കാര്‍ഷിക ബില്ലിനെതിരെയുള്ള വന്‍ പ്രക്ഷോഭത്തെ അടിസ്ഥാനമാക്കി ചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചിരിന്നു.
വര്‍ഗീസ് തെക്കനത്ത് എസ്.ജി. (സോഷ്യല്‍ ആക്ടിവിസ്റ്റ്).എ. ജി. ജോര്‍ജ്. (മുന്‍ പ്രൊഫസര്‍, യൂണിവേഴ്‌സിറ്റി കോളജ്, തിരുവനന്തപുരം, ടിവി ചാനലുകളിലെ പാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യം), എ സി ജോര്‍ജ് ഡ്രിബേറ്റ് ഫോറം ഹ്യൂസ്റ്റണ്‍ ), എസ് മാത്യു (പൊളിറ്റിക്കല്‍ അനലിസ്റ്റ് ചാറ്റനൂഗ) എന്നിവര്‍ പ്രഭാഷകര്‍ ആയി പങ്കെടുത്തു.

 

ജീവിതത്തിന്റെ വിവിധ തുറയില്‍ നിന്നുള്ളവര്‍ പങ്കെടുത്ത പരിപാടിയില്‍, കര്‍ഷക ബില്ലിനെ കുറിച്ചുള്ള ചര്‍ച്ച, സമകാലീന ഇന്ത്യന്‍ രഷ്ട്രീയത്തിന്റെ പ്രതിഫലനമായി. ഫോമാ സംഘടനയുടെ ഭാരവാഹികളായ ട്രഷറാര്‍ തോമസ് ടി ഉമ്മന്‍, ജോയിന്റ് ട്രഷറാര്‍ ബിജു തോണിക്കടവില്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. അമ്മയുടെ ഭാരവാഹികളായ സണ്ണി തോമസ്, മാത്യു വര്‍ഗ്ഗീസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

 

ജിയാ ഹരികുമാര്‍ ആലപിച്ച വന്ദേമാതിരം ഗാനത്തോടെ ആരംഭിച്ച കലാപരിപാടികളില്‍, ജോണ്‍ ഫിലിപ്പിന്റെ പ്രസംഗവും, സാം ശിവയുടെ ബാന്‍ഡ് സോങ്ങും, സുജ തോമസിന്റെ മധുരമായ ഗാനവും, അഗസ്റ്റ യൂണിവേഴ്‌സിറ്റി കുട്ടികളുടെ ദേശീയ നിര്‍ത്താവും, ശ്രീദേവി രഞ്ജിത്തിന്റെ നടനവും കലാപരിപാടികള്ക്കു മാറ്റ് കൂട്ടി.

 

ആഘോഷപരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത ജെയിംസ് കല്ലറക്കാനി, റോഷെല്‍ മിറാന്‍ഡ്‌സ്, ഷാനു, അമ്പിളി, ശ്രുതി, ആനി, കൃഷ്ണ, ജിത്തു, തര്യന്‍ ലൂക്കോസ് എന്നിവര്ക്കും, മറ്റു എല്ലാവര്‍ക്കും മോളി മുര്‍താന്‍സ നന്ദി അര്‍പ്പിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code