ചിക്കാഗോ: ചിക്കാഗോയില്‍ അക്രമിയുടെ വെടിയേറ്റ് 3 പേര് മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 4 മണിക്കൂറിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വെടിവയ്പില്‍ 3 പേര് കൊല്ലപ്പെടുകയും 4 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. അക്രമിയായ ജേസണ്‍ നൈറ്റിങ്ഗേലിനെ (32) പൊലീസ് ഒടുവില്‍ ഷിക്കാഗോ നഗരത്തിന്റെ അതിര്‍ത്തിയായ എവന്‍സ്റ്റനില്‍ വെടിവച്ചു കൊന്നു.
അക്രമത്തിനു പിന്നിലുള്ള ഉദ്ദേശ്യം വെളിവായിട്ടില്ല. മുപ്പതുകാരനായ ഷിക്കാഗോ സര്‍വകലാശാല വിദ്യാര്‍ഥിയെ ഇന്നലെ ഉച്ചയ്ക്കു ശേഷം കൊന്നുകൊണ്ടാണ് ജേസണ്‍ അക്രമത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും 20 വയസ്സുകാരനെയും ഇയാള്‍ കൊലപ്പെടുത്തി.
Comments