Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഐ.ഒ.സിയും തേവലക്കര അസോസിയേഷനും   - അലന്‍ ചെന്നിത്തല

Picture

കലിഫോര്‍ണിയ: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കിഴക്കേക്കര വടക്ക് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ വര്‍ഗീസ് തരകന് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസും തേവലക്കര അസോസിയേഷനും രംഗത്ത്. സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവല്‍സരിക്കപ്പെട്ടവര്‍ക്കും ഒപ്പം നിന്നുകൊണ്ട് എന്നും അവര്‍ക്ക് അത്താണിയായ വര്‍ഗീസ് തരകന്‍ രാഷ്ട്രീയക്കാര്‍ക്കിടയിലെ വ്യത്യസ്ഥ വ്യക്തിത്വമാണ്.

 

ആലംബഹീനരും, നിരാശ്രയരുമായ സഹജീവികള്‍ക്ക് അഭയമൊരുക്കി വിശ്വമാനവികതയുടെ പുതിയ മാതൃക കാണിച്ച വ്യക്തിയാണ് വര്‍ഗീസ് തരകന്‍. വലിയ ഒരു വിഭാഗം പ്രവാസികളുള്ള തേവലക്കര, മൈനാഗപ്പള്ളി പ്രദേശത്ത് നാട്ടിലെ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി നിറവേറ്റുന്നതില്‍ എന്നും വര്‍ഗീസ് തരകന്‍ മുന്നിലുണ്ടായിരുന്നു. നാടും വീടും വീട്ടുകാരേം വിട്ട് പ്രവാസമനുഭവിക്കുന്നവര്‍ക്ക് ഒരു ഫോണ്‍ വിളിക്കപ്പുറം തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും ബന്ധുക്കളുടേയും ആവശ്യങ്ങളില്‍ ഉത്തരമായും ആശ്വാസമായും എന്നും വര്‍ഗീസ് തരകന്‍ ഉണ്ടായിരുന്നു. സത്യസന്ധമായ രാഷ്ട്രീയ ശൈലിയും ലളിത ജീവിതവും പിന്‍തുടരുന്ന സൗമ്യമായ വ്യക്തിത്വത്തിന്റെ ഉടമയാണ് വര്‍ഗീസ് തരകന്‍.

 

പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയും പ്രവാസി തേവലക്കര അസോസിയേഷനും സംയുക്തമായാണ് വര്‍ഗീസ് തരകന് വിജയാശംസകളും പിന്‍തുണയും അറിയിച്ചത്. യോഗത്തില്‍ അലക്‌സാണ്ടര്‍ വൈദ്യന്‍, ചെറിയാന്‍ തോമസ്, തോമസ് തരകന്‍, റെജിമോന്‍ ജോര്‍ജ്, ബിജു കൃഷ്ണന്‍, മഹേഷ് ജെ.കെ., നെടുംതറയില്‍ മനോജ് എന്നിവര്‍ സംസാരിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code