Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോ ബൈഡന്‍-കമല ഹാരിസ് ഉന്നത സാമ്പത്തിക ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും   - മൊയ്തീന്‍ പുത്തന്‍ചിറ

Picture

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും തങ്ങളുടെ ഭരണത്തിനായി തിരഞ്ഞെടുത്ത ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച ഒരു പരിപാടിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

 

മുന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍ ജാനറ്റ് യെല്ലനെ ട്രഷറി വകുപ്പിനെ നയിക്കുന്ന ആദ്യ വനിതയായി തിരഞ്ഞെടുത്തതായി ഇരുവരും തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ പരസ്യപ്പെടുത്തിയിരുന്നു. അമേരിക്കയുടെ 231 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനം അലങ്കരിക്കുന്നത്.

കോവിഡ്-19 മഹാമാരിമൂലം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വെല്ലുവിളി സാമ്പത്തിക സംഘം നേരിടേണ്ടിവരും.

 

വാഷിംഗ്ടണിലെ ഒരു ലിബറല്‍ പബ്ലിക് പോളിസി റിസര്‍ച്ച് ആന്റ് അഡ്വക്കസി ഗ്രൂപ്പായ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് പ്രസിഡന്റ് നീര ടണ്ടനെ ഗവണ്‍മെന്റിന്റെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായി ബൈഡന്‍ തിരഞ്ഞെടുത്തു. സെനറ്റ് സ്ഥിരീകരിച്ചാല്‍, ടണ്ടന്‍ ഏജന്‍സിയുടെ തലപ്പത്തിരിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ അമേരിക്കക്കാരിയാകും. ഇന്ത്യന്‍ വംശജയായ നീരയുടെ വിവാദ പശ്ചാത്തലം കാരണം, സെനറ്റ് സ്ഥിരീകരണം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം എന്നതിന്റെ സൂചനകളുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കെതിരെ നിരന്തരം അഭിപ്രായപ്രകടനം നടത്തിക്കൊണ്ടിരുന്ന നീരയുടെ നിയമനം സ്ഥിരീകരിക്കാനുള്ള സാധ്യത പൂജ്യമാണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ വക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഡെമോക്രാറ്റുകള്‍ സെനറ്റിന്റെ നിയന്ത്രണം നേടിയാലും, റിപ്പബ്ലിക്കന്‍ ഇതര സെനറ്റര്‍മാരുടെ ഏകകണ്ഠമായ പിന്തുണ കണ്ടെത്തുന്നതില്‍ നീരയ്ക്ക് പ്രശ്നമുണ്ടാകാം. കാരണം, പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള സോഷ്യലിസ്റ്റ് മത്സരാര്‍ത്ഥിയായ സെനറ്റര്‍ ബെര്‍ണി സാണ്ടേഴ്സിനെ ഹില്ലരി ക്ലിന്റനുവേണ്ടി ശക്തമായി എതിര്‍ത്ത വ്യക്തിയാണ് നീര ടണ്ടന്‍.

 

ട്രഷറി ഡിപ്പാര്‍ട്ട്മെന്റില്‍ രണ്ടാം റാങ്കുള്ള ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കക്കാരിയായ യെല്ലന്റെ ഡെപ്യൂട്ടി ആയി ദീര്‍ഘകാല സാമ്പത്തിക നയ ഉദ്യോഗസ്ഥയായ വാലി അഡെമോയെ ബൈഡന്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

ലേബര്‍ ഇക്കണോമിസ്റ്റ് പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയുടെ പബ്ലിക് ഇന്റര്‍നാഷണല്‍ അഫയേഴ്സ് സ്കൂളിന്റെ ഡീന്‍ സിസിലിയ റൂസ് വൈറ്റ് ഹൗസ് കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഡൈ്വസേഴ്സിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ തസ്തിക കൈകാര്യം ചെയ്യുന്ന ആദ്യത്തെ കറുത്ത, നാലാമത്തെ വനിതയായിരിക്കും അവര്‍.

മറ്റ് രണ്ട് സാമ്പത്തിക വിദഗ്ധരെയും ബൈഡന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ജേര്‍ഡ് ബെണ്‍സ്‌റ്റൈന്‍, ഹെതര്‍ ബൗഷെ എന്നിവരെ സാമ്പത്തിക കൗണ്‍സില്‍ അംഗങ്ങളായി തിരഞ്ഞെടുത്തു.

"ഈ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കന്‍ ജനങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക ആശ്വാസം നല്‍കുന്നതും നമ്മുടെ സമ്പദ്വ്യവസ്ഥയെ എന്നത്തേക്കാളും മികച്ച രീതിയില്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതുമായ ടീമാണ് ഇത്' ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ്-19 എന്ന മഹാമാരി അമേരിക്കക്കാര്‍ക്ക് നഷ്ടപ്പെട്ട 22 ദശലക്ഷം ജോലികളില്‍ പലതും വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. നിരവധി മാസങ്ങള്‍ക്ക് മുമ്പ് തൊഴിലാളികളുടെ പിരിച്ചുവിടലുകളുടെ എണ്ണം ദശലക്ഷക്കണക്കിന് ആയിരുന്നപ്പോള്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 700,000 ല്‍ അധികം പുതുതായി തൊഴിലാളികളാണ് തൊഴിലില്ലായ്മ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയത്.

 

അമേരിക്ക അഭിമുഖീകരിക്കുന്ന ദേശീയ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക് പ്രവേശനം നേടിക്കൊണ്ട് ബൈഡന് തിങ്കളാഴ്ച ആദ്യത്തെ പ്രസിഡന്റിന്റെ ഡെയ്ലി ബ്രീഫിംഗ് ലഭിച്ചു.

 

ജനുവരി 20 ന് 46-ാമത് യുഎസ് പ്രസിഡന്റായി ബൈഡന്‍ അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇലക്ടറല്‍ കോളേജില്‍ അനൗദ്യോഗിക 306-232 വോട്ടിന്റെ ലീഡ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണ്ണയിക്കുന്നത്. ദേശീയ ജനകീയ വോട്ടുകളല്ല പ്രസിഡന്റിനെ തീരുമാനിക്കുന്നതെങ്കിലും, അവിടെയും 6 ദശലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം ഭൂരിപക്ഷം നേടിയിരിക്കുന്നത്.

ഇലക്ടറല്‍ കോളേജിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വോട്ടെടുപ്പ് ഡിസംബര്‍ 14 നാണ്. ജനുവരി ആദ്യം കോണ്‍ഗ്രസിന്റെ അംഗീകാരവും നേടും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code