Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇല്ലിനോയി മലയാളി അസോസിയേഷനെ നയിക്കാന്‍ നവസാരഥികള്‍   - ജോര്‍ജ് പണിക്കര്‍

Picture

ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2021- 23 കാലഘട്ടങ്ങളിലേക്കുള്ള പുതിയ ഭാരഭാവികളെ പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ വച്ചു തെരഞ്ഞെടുത്തു.

 

പ്രസിഡന്റ് സിബു മാത്യു കുളങ്ങര, സീനിയര്‍ വൈസ് പ്രസിഡന്റ്, ജോയി പീറ്റര്‍, വൈസ് പ്രസിഡന്റ് : ഷാനി ഏബ്രഹാം, സെക്രട്ടറി: സുനൈനാ എം.ചാക്കോ, ജോയിന്റ് സെക്രട്ടറി: ശോഭാനായര്‍, ട്രഷറാര്‍: ജോസി കുരിശിങ്കല്‍, ജോ: ട്രഷറാര്‍: പ്രവീണ്‍ തോമസ് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു.

 

അഡൈ്വസറി ബോര്‍ഡിലേക്ക് മുന്‍ പ്രസിഡന്റുമാരായ സാം ജോര്‍ജ്, ജേയ്ബു കുളങ്ങര, മറിയമ്മപിള്ള, അനില്‍കുമാര്‍ പിള്ള എന്നിവരും, സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിക്കും.

 

അസോസിയേഷന്റെ വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളിലെ സബ്കമ്മറ്റി ചെയര്‍പേഴ്‌സണ്‍സായി, ചന്ദ്രന്‍ പിള്ള, റോയി മുളങ്കുന്നം, ജോര്‍ജ് മാത്യു, സാമുവേല്‍ വര്‍ക്കി, ജെസി മാത്യു, സിറില്‍ ജോണ്‍, ബിനു പൂന്തുറയില്‍, ജയിന്‍ മാക്കീല്‍ സാമൂ തോമസ്, ജയിംസ് വെട്ടിക്കാട്ട്, മനോജ് വഞ്ചിയില്‍, തോമസ് ജോര്‍ജ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

 

സംഘടനയുടെ കേരളത്തിലെ പ്രതിനിധിയായി പോള്‍ പറമ്പിയെ യോഗം വീണ്ടും തെരഞ്ഞെടുത്തു. ബ്ലെസി ജോര്‍ജ്, ലിഷാ ജോബി എന്നിവരും വുമന്‍സ് കമ്മറ്റിയില്‍ പ്രവര്‍ത്തിക്കും.

 

സംഘടനക്ക് പുതിയൊരു ദിശബോധം നല്‍കുമെന്നും, മുന്‍ പ്രവര്‍ത്തനങ്ങളും, പുതിയ പദ്ധതികളും, ചിക്കാഗോയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സിബു മാത്യു പ്രസ്താവിച്ചു.

 

2021 ജനുവരി 9ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ സ്ഥാനമേറ്റടുക്കും. അന്നേ ദിവസം ഇല്ലിനോയി മലയാളി അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബസംഗമവേദി നടക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് പരിപാടികളെപറ്റിയുള്ള വിശദവിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code