Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്‌നേഹനിലാവ് - ലൈവ് സംഗീതപരിപാടി ഡിസംബര്‍ അഞ്ചിന് ഫേസ്ബുക്കിലും യുട്യൂബിലും

Picture

ബോസ്റ്റണ്‍: ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷണേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്കിന്റെ (സി.എച്ച്.എന്‍) പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം മലയാള സിനിമാ- സീരിയല്‍ രംഗത്തെ പ്രശസ്ത പിന്നണിഗായകരായ വിധു പ്രതാപും, അപര്‍ണ്ണാ രാജീവും ഒന്നിച്ച് അണിനിരക്കുന്ന സംഗീത പരിപാടി ഡിസംബര്‍ അഞ്ചാം തീയതി ശനിയാഴ്ച ലൈവായി സംപ്രേഷണം ചെയ്യുന്നു.

 

ബോസ്റ്റണ്‍ സമയം (ഇ.എസ്.ടി) രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 8 മണി) സി.എച്ച്.എന്നിന്റെ ഫേസ്ബുക്ക് പേജില്‍കൂടിയും, സി.എച്ച്.എന്‍ യുട്യൂബ് ചാനല്‍ വഴിയും ലോകമെമ്പാടും ഈ പരിപാടി കാണാവന്നതാണ്.

 

പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും അമേരിക്കയിലും ഇന്ത്യയിലും സി.എച്ച്.എന്‍ നെറ്റ് വര്‍ക്ക് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാനും മറ്റു വിവരങ്ങള്‍ക്കും www.compassionatehearts.net/events/ സന്ദര്‍ശിക്കുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code