Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു.    

Picture

സ്കോട്ട്ലന്റ   : ജീവകാരുണ്യ  രംഗത്തും മലയാള ഭാഷയോടുള്ള സ്‌നേഹ കടപ്പാടിൻറെ ഭാഗമായും  പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ  കേരളത്തിലും പുറത്തുള്ളവർക്കായി സാഹിത്യ മത്സര൦  നടത്തുന്നു.  


കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ -സാംസകാരിക-ജീവകാരുണ്യ പ്രമുഖരെ എൽ.എം.സി.  ആദരിച്ചിട്ടുണ്ട്. കാക്കനാടൻ, ബാബു കുഴിമറ്റ൦,   ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത്  സേവനം ചെയ്ത ജീ. സാ൦ മാവേലിക്കരക്ക് എം.എൽ.എ . ആർ. രാജേഷാണ് പുരസ്‌കാരം നൽകിയത്. സ്വിസ്സ് സർലണ്ടിൽ നിന്നുള്ള കവി ബേബി കാക്കശേരിയുടെ "ഹംസഗാനം" എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ വെച്ച്  എം.എൽ.എ. .ശിവദാസൻ നായർ പുരസ്‌കാരം നൽകി ആദരിച്ചു. 2018 -19 ൽ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായ ശ്രീ. വിശ്വം പടനിലത്തിന്റ "അതിനപ്പുറം ഒരാൾ" എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.  2020 ൽ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്തു് നൽകാനിരുന്ന പുരസ്‌കാര കർമ്മം കോവിഡ് മൂലം മാറ്റിവച്ചു.  നിഷ്കർഷമായ പരിശോധനയിലൂടെ സാഹിത്യ രംഗത്തെ പ്രമുഖ മൂന്നംഗ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. 
 

2016 മുതൽ 2020 വരെ പ്രസിദ്ധികരിച്ച  കഥ, യാത്രാവിവരണ മികച്ച ഗ്രന്ഥങ്ങൾക്കാണ്  25,000 രൂപയും, പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരവും നൽകുക. കൃതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31, 2020 ആണ്.  പുസ്തകങ്ങൾ അയക്കേണ്ട വിലാസം. Sasi Cherayi, 124 Katherin Road, London - E6 1 ER. England.  (email -sunnypta @yahoo.com). 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code