ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ നേതൃമാറ്റ യോഗം ശനിയാഴ്ച (നവംബര്‍ 21) രാവിലെ പത്തിന് (ഇഎസ്ടി ഇന്ത്യന്‍ സമയം രാത്രി 8.30) നടക്കും. ഫൊക്കാനയുടെ നിലവിലെ പ്രസിഡന്റ് മാധവന് ബി. നായര്‍ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് സ്ഥാനമൊഴിയും. 2020- 2022 കാലയളവിലെ പ്രസിഡന്റായി ജോര്‍ജി വര്‍ഗീസ് യോഗത്തില്‍ സ്ഥാനമേല്‍ക്കും. വെര്‍ച്വലായി നടക്കുന്ന നേതൃമാറ്റ യോഗം കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.സുധാകരന് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പ്രഭാഷകരായി എം.പിമാരായ എന്‍.കെ.പ്രേമചന്ദ്രന്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ഫാ. ഡേവിഡ് ചിറമേല്‍, നോര്‍ക്ക വൈസ് ചെയര്മാന് കെ.വരദരാജന് എന്നിവര്‍ പങ്കെടുക്കും.
യോഗത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പൂമരം എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ഫൊക്കാനയുടെ എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Join Zoom Meeting
https://us02web.zoom.us/j/89321115398
Meeting ID: 893 2111 5398
By Phone:
+1 312 626 6799 US
+1 301 715 8592 US
+1 646 558 8656 US
Comments