Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ശിശുദിനാഘോഷവും പേരന്റിംഗ് സെമിനാറും സംഘടിപ്പിച്ചു   - ഷൈനി അബൂബക്കര്‍ (ഫോമാ ന്യൂസ് ടീം)

Picture

ന്യൂയോര്‍ക്ക്: നവംബര്‍ 14-ന് ഫോമാ വിമന്‍സ് ഫോറം ഇപ്പോഴത്തെ മഹാമാരി കാലത്ത് കുട്ടികളുടെ രക്ഷാകര്‍തൃത്വത്തെപ്പറ്റിയുള്ള സെമിനാറും ശിശുദിനാഘോഷവും സംഘടിപ്പിച്ചു. മുഖ്യപ്രഭാഷകയായി അമേരിക്കയിലെ പ്രശസ്ത ദൃശ്യ മാധ്യമ പ്രവര്‍ത്തകയും, മുന്‍ വൈറ്റ് ഹൌസ് ലേഖികയും, സിബിഎസ്, എബിസി, ഫോക്‌സ് ന്യൂസ് എന്നീ ചാനലുകളിലെ വാര്‍ത്ത അവതാരകയും ആയിരുന്ന റീന നൈനാന്‍ ഈ മഹാമാരികാലത്ത് എങ്ങനെ മികച്ച രീതിയില്‍ കുട്ടികളെ നോക്കാനും അവരുടെ വളര്‍ച്ചയെ സഹായിക്കാനുംപറ്റും എന്നതിനെപ്പറ്റി പ്രേക്ഷകരോട് സംവദിച്ചു. വളരെ ഉപകാരപ്രദവും കാലികപ്രസക്തവുമായ ഈ സെമിനാറിന് ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന റീന, ഏറ്റവും മികച്ച അഞ്ചു പേരെന്റിങ് പോഡ്കാസ്റ്റുകളില്‍ ഒന്നായ "Ask Lisa - The Pyschology of Parenting" ന്റെ കാര്യകര്‍ത്താവും കൂടിയാണ്.

 

മറ്റു മുഖ്യാതിഥികളായി പ്രശസ്ത പിന്നണിഗായിക സിതാര കൃഷ്ണകുമാറും, പ്രശസ്ത ചലചിത്ര നടി സരയു മോഹനും വിര്‍ച്യുല്‍ സംഗമത്തില്‍ പങ്കെടുത്തു. സരയു മോഹന്‍ തന്റേതായശൈലിയില്‍ പേരെന്റിങ്ങിനെ പറ്റിയും തന്റെ കലാജീവിതത്തെപ്പറ്റിയും പൊതുയോഗത്തില്‍ സംസാരിച്ചു.

 

സിതാരയുടെ "തിരുവാവണി രാവ്' എന്ന ഗാനാലാപനത്തിനു ശേഷം, അമേരിക്കയിലെ ശിശുരോഗ വിദഗ്ധയും മുന്‍ ഫോമാ വനിതാ പ്രതിനിധിയുമായ ഡോ. സിന്ധുപിള്ള ശിശുദിന സന്ദേശം നല്‍കി.

അപര്‍ണ ഷിബുവിന്റെ (ന്യൂയോര്‍ക്ക്) പ്രാര്‍ത്ഥനാലാപനത്തോടെ തുടങ്ങിയ ചടങ്ങില്‍ ജാസ്മിന്‍ പാരോള്‍ സ്വാഗതം ആശംസിക്കുകയും, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൊച്ചുഗായികമാരായ റിയാന ഡാനിഷ് (കലിഫോര്‍ണിയ), അശ്വിക അനില്‍ നായര്‍ (അറ്റ്‌ലാന്റ), സാറ എസ് പീറ്റര്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ അവരുടെ ഗാനാലാപന ശൈലിയോടെ ശിശുദിനത്തെ അതിമനോഹരമാക്കി.

 

ഷൈനി അബൂബക്കര്‍ അവതരികയായ പരിപാടിയുടെ സാങ്കേതിക സഹായങ്ങള്‍ ഫോമയുടെ തന്നെ ബിനു ജോസഫും ജിജോ ചിറയിലും നല്‍കി.

 

ജൂബി വള്ളിക്കളം, ഷൈനി അബൂബക്കര്‍, ജാസ്മിന്‍ പാരോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടികള്‍ സംഘടിപ്പിച്ചത്. ദേശീയ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോഘാടനം ഡിസംബര്‍ ആദ്യ വാരത്തില്‍ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ ബിജു തോമസ് ടി ഉമ്മന്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരുടെ ശക്തമായ പിന്തുണയാണ് വിമന്‍സ് ഫോറത്തിന്റെ ശക്തിയെന്ന് നന്ദി പ്രകാശനത്തിനിടയില്‍ ജൂബി വള്ളിക്കളം പരാമര്‍ശിച്ചു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code