Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരുമയുടെ ബ്രസ്റ്റ് കാന്‍സര്‍ അവയര്‍നെസ് വാക് ശ്രദ്ധേയമായി

Picture

ഒര്‍ലാന്റോ: ലോകത്താകമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കാന്‍സര്‍ രോഗികളില്‍ രണ്ടാം സ്ഥാനം സ്തനാര്‍ബുദത്തിനാണ്. സ്തനാര്‍ബുദ രോഗികളുടെ എണ്ണം വര്‍ഷം തോറും കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (World Health Organization - WHO) 1985 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ മാസം സ്തനാര്‍ബുദ അവബോധ മാസം ആചരിച്ച് വരുന്നു. സ്തനാര്‍ബുദത്തെ കുറിച്ച് കൂടുതല്‍ അവബോധം ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഈ കൊറോണക്കാലത്ത് സാമൂഹികപ്രതിബദ്ധത മുറുകെപ്പിടിച്ചു ഒര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (ഒരുമ) കൗണ്ടിയുടെ സാമൂഹിക അകലം പാലിയ്ക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ഒര്‍ലാന്റോയിലെ ബ്ലാഞ്ചാര്‍ഡ് പാര്‍ക്കില്‍ സംഘടിപ്പിച്ച 3 കിലോമീറ്റര്‍ നടത്തം ശ്രദ്ധേയമായി.

 

കോവിഡ് രോഗം മൂലവും സ്തനാര്‍ബുദം മൂലവും മരണപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയുള്ള മൗനപ്രാത്ഥനയ്ക്കുശേഷം സെക്രട്ടറി സ്മിതാ സോണി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഡോ. ഷിജു ചെറിയാന്റെ അധ്യക്ഷപ്രസംഗത്തെ തുടര്‍ന്ന് ഓര്‍മ പ്രസിഡന്റ് ജിജോ ചിറയിലും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൊവിന്‍സ് പ്രസിഡന്റ സോണി കണ്ണോട്ടുതറയും ആശംസയര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജോളി പീറ്റര്‍, ട്രഷറര്‍ ബിനൂസ് ജോസ്, ജോയിന്റ് സെക്രട്ടറി ജോജി ജേക്കബ്, ഒരുമയുടെ മുന്‍കാല പ്രസിഡന്റുമാരായ ഷാജി തൂമ്പുങ്കല്‍, സായിറാം, ദയാ കാമ്പിയില്‍, സോണി കണ്ണോട്ടുതറ, ചാക്കോച്ചന്‍ ജോസഫ് എന്നിവരുടെയും സാന്നിദ്ധ്യത്തില്‍ മുഖ്യാതിഥി ഫോമാ ജോയിന്റ് ട്രഷറാര്‍ ബിജു തോണിക്കടവില്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് വാക്കിനു തുടക്കം കുറിച്ചു.

 

വരും തലമുറയിലും സാമൂഹികപ്രതിബദ്ധത വളര്‍ത്തിയെടുക്കണമെന്ന ബോധ്യത്തോടെ മിക്കവരും കുടുംബസമേതമാണ് പങ്കുചേര്‍ന്നതെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. പുതുതലമുറയുടെ പ്രസരിപ്പാര്‍ന്ന സാന്നിധ്യവും സഹകരണവും പിങ്ക് മാസ്കുകളും പിങ്ക് ടീ ഷര്‍ട്ടുകളും ഈ ഒത്തുചേരലിനെ കൂടുതല്‍ ആകര്ഷണീയമാക്കി. വര്‍ണപ്പകിട്ടാര്‍ന്ന ദ്ര്യശ്യങ്ങള്‍ കാമെറയില്‍ പകര്‍ത്തിയത് സായിറാം പി. ജിയാണ്. ബെന്നി എബ്രഹാമായിരുന്നു പ്രധാന സ്‌പോണ്‍സര്‍. ഈ നടത്തത്തില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ഒരുമ 2020 ടീം അറിയിച്ചു.. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പ്രകാരം നേരിട്ടുള്ള വോക്കില്‍ അമ്പത് പേര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ സാധിച്ചുള്ളുവെങ്കിലും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നതിനായി ഒരുമ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഫ്‌ളോറിഡ ബ്രേസ്റ്റ് കാന്‍സര്‍ ഫൗണ്ടേഷനു വേണ്ടി ഫേസ്ബുക്ക് വഴിയുള്ള ധനശേഖരണവും നടക്കുന്നതായി സെക്രട്ടറി സ്മിതാ സോണി അറിയിച്ചു..

 

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code