Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ബിജോ കറുകപ്പള്ളി ഓര്‍മ ഇന്റര്‍നാഷണല്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു   - പി ഡി ജോര്‍ജ് നടവയല്‍

Picture

ഫിലഡല്‍ഫിയ: ഓര്‍മ ഇന്റര്‍നാഷണല്‍ വെബ്‌സൈറ്റ്, മലയാളത്തിലെ ആദ്യ സാമൂഹിക റേഡിയോ ചാനലായ റേഡിയോ മാറ്റൊലിയുടെ സ്റ്റേഷന്‍ ഡയറക്ടറും പ്രശസ്ത മോട്ടിവേഷണല്‍ പ്രഭാഷകനുമായ ഫാ. ബിജോ തോമസ് കറുകപ്പള്ളി ഉദ്ഘാടനം ചെയ്തു. "ഓര്‍ക്കൂട് ഒരു ഓര്‍മക്കൂട്ട്', യൂ ടൂ ബ്രൂട്ടസ്', "തൃശിവപേരൂര്‍ ക്‌ളിപ്തം', "അരവിന്ദന്റെ അതിഥികള്‍', "പ്രേമസൂത്രം', "ഉല്ലാസം'എന്നീ ചലച്ചിത്രങ്ങളുടെ ഛായാഗ്രഹ നിര്‍വഹണത്തിലൂടെ പ്രശസ്തനായ സിനിമാ ഛായഗ്രാഹകന്‍ സ്വരൂപ് ഫിലിപ്പ് മുഖ്യ അതിഥി ആയിരുന്നു. സിബിച്ചന്‍ ചെമ്പ്‌ളായിലാണ് ormaglobal.com വെവ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തത്. പ്രസിഡന്റ് ഫാ. ഫിലിപ് മോഡയില്‍ അദ്ധ്യക്ഷനായിരുന്നു. കുമാരി ഏഞ്ചല്‍ റോഷിന്‍ ഈശ്വരപ്രാര്‍ത്ഥനാഗീതം ആലപിച്ചു. സെക്രട്ടറി റോഷിന്‍ പ്‌ളാമൂട്ടില്‍ സ്വാഗതവും ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍ നന്ദിയും പ്രകാശിപ്പിച്ചു.

 

ഇന്‍ഡിവിജ്വലിസം എന്ന "അവനവനിസം' മഹാമാരിയായി മാറിയിരിക്കുന്നു എന്ന് ഫാ. ബിജോ കറുകപ്പള്ളി ചൂണ്ടിക്കാണിച്ചു. "താന്‍ പോരിമാ സംസ്കാരം വിനാശകരമായ ദുരന്തങ്ങളെ മനുഷ്യ ജീവിതങ്ങളിലും ലോക സമാധാന രംഗത്തും വരുത്തിവയ്ക്കുന്നു. ഇതിനു പരിഹാരം കുടുംബമൂല്യങ്ങളുടെ സരക്ഷണം കൊണ്ടേ നേടാനാവൂ. ഒരേ കൂരയ്ക്കുകീഴില്‍ ജീവിച്ച്, ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന മലയാള കൂട്ടുകുടുംബങ്ങളുടെ പങ്കാളിത്ത ജീവിതശൈലിയെ സമുദ്‌ഘോഷിക്കുന്ന 'ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍', വിവിധ രാജ്യങ്ങളില്‍ ശാഖകളെ വളര്‍ത്തി, ഗതകാല കേരള കുടുംബമൂല്യങ്ങളുടെ പ്രചാരകരായി പ്രവര്‍ത്തിക്കുന്നത് ആഗോള മലയാള ഐക്യത്തിന്റെ ആശാവഹമായ നിദര്‍ശനമാണ്. കേരളത്തനിമയിലൂന്നി ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ക്ക് വ്യാപ്തിനല്‍കുക എന്ന ദൗത്യത്തോടെ 2009ല്‍ ആരംഭിച്ച്, അദ്ധ്വാനിക്കുന്നവരുടെയും ആദിമ മലയോരവാസികളുടെയും സ്വന്തം മാധ്യമമായി റേഡിയോ മാറ്റൊലി പ്രവര്‍ത്തിക്കുന്നു.

 

മലയാളത്തിലെ ആദ്യ സാമൂഹിക റേഡിയോയാണ് വയനാട്ടില്‍ റേഡിയോ നിലയമുള്ള റേഡിയോ മാറ്റൊലി (Radio Mattoli (90.4 FM), a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi). അതേപോലെ, ഓര്‍മ ഇന്റര്‍സനാഷനലും മഹത്തായ മലയാള മൂല്യങ്ങള്‍ക്ക് ആഗോള വ്യാപ്തി കുറിക്കുന്നതിന് ശ്രദ്ധനല്‍കുന്നു എന്നത് ശ്‌ളാഘനീയമാണെന്നും ഫാ.ബിജോ കറുകപ്പള്ളി പ്രസ്താവിച്ചു.

 

ജോസ് ആറ്റുപുറം, സിബിച്ചന്‍ ചെമ്പ്‌ളായില്‍, ജോര്‍ജ് നടവയല്‍, ജോര്‍ജ് ഓലിക്കല്‍, അഗസ്റ്റിന്‍ ഷാജി രാമപുരം, അനിയന്‍ മൂലയില്‍, മാത്യൂ തരകന്‍, തോമസ് പോള്‍, ജേക്കബ് കോര, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ഓര്‍മ ഇന്റര്‍ നാഷണലിന്റെ വിവിധ ചാപ്റ്ററുകളില്‍ നിന്നും പ്രൊവിന്‍സുകളില്‍ നിന്നും പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code