Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ദേവാലയത്തില്‍ ആരാധന ആരംഭിച്ചു

Picture

ഹൂസ്റ്റണ്‍: കോവിഡ് 19 പ്രതിസന്ധിമൂലം മാര്‍ച്ച് പതിനെട്ടാം തീയതി മുതല്‍ അടച്ചിട്ടിരുന്ന സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഹൂസ്റ്റണ്‍ ദേവാലയത്തില്‍ ടെക്‌സാസ് സ്‌റേറ്റിന്റെയും ഹൂസ്റ്റണ്‍ സിറ്റിയുടെയും നിബന്ധനകള്‍ പാലിച്ചു കൊണ്ട് സെപ്തംബര്‍ 20 മുതല്‍ ആരാധന ആരംഭിച്ചതായി ഇടവക വികാരിയും പ്രസിഡന്റുമായ റവ. കെ.ബി.കുരുവിള അറിയിച്ചു.

 

തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ 12 വരെ വേര്‍ച്വല്‍ മീഡിയയില്‍ കൂടിയും ആരാധനയില്‍ ജനങ്ങള്‍ക്കു പങ്കെടുക്കാവുന്നതാണെന്ന് അച്ചന്‍ അറിയിച്ചു. ഇടവകയുടെ മറ്റു ആത്മിക കൂടിവരവുകള്‍ എല്ലാ ആഴ്ചയും തിങ്കളാഴ്ച മുതല്‍ വെള്ളി വരെ രാത്രി 8 മുതല്‍ 9 വരെയും നടത്തപെടുന്നതാണ്. ശനിയാഴ്ചത്തെ പ്രാര്‍ത്ഥ നയോഗം വൈകുന്നേരം 7:30 മുതല്‍ 9 വരെയും നടത്തപെടുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.കെ.ബി.കുരുവിള (വികാരി) - 281 636 0327

 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code