Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിസ്റ്റര്‍ വി.ടി.ഏലിക്കുട്ടിക്ക് മാതൃ ഇടവക ഇഷ്ട ഗാനം ആലപിച്ച് അന്ത്യ യാത്രഅയപ്പ് നല്കി

Picture

എടത്വ: സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ സുവിശേഷകയായി 5 പതിറ്റാണ്ട് പ്രേഷിത പ്രവര്‍ത്തനം നിര്‍വഹിച്ച തലവടി വാലയില്‍ ബെറാഖാ ഭവനില്‍ സിസ്റ്റര്‍ വി.ടി. ഏലിക്കുട്ടിക്ക് (83)അന്ത്യ യാത്രഅയപ്പ് നല്കി.മാത്യ ഇടവകയായ തലവടി സെന്റ് തോമസ് സി.എസ്.ഐ.പള്ളിയില്‍ നടന്ന സംസ്ക്കാര ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ്.റവ.തോമസ് സാമുവല്‍ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.സിസ്റ്റര്‍ വി.ടി.ഏലിക്കുട്ടിയുടെ ഇഷ്ട ഗാനമായ ''നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമെ'' എന്ന ഗാനം സംസ്ക്കാര ശുശ്രൂഷയില്‍ പാടണമെന്ന ആഗ്രഹം ആണ് ഇടവക വികാരി റവ.തോമസ് മാത്യൂ സഫലമാക്കിയത്. തോട്ടുകടവില്‍ റോയിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ഗാനം ആലപിച്ചു.

 

സംസ്ക്കാര ശുശ്രൂഷയില്‍ സി.എസ്‌ഐ മദ്ധ്യകേരള മഹായിടവക ട്രഷറാര്‍ റവ.തോമസ് പായിക്കാട് ,വൈദീക സെക്രട്ടറി റവ.ജോണ്‍ ഐസക്ക്,ഇടവക .വികാരി റവ.തോമസ് മാത്യൂ ,തലവടി കാഞ്ഞിരപള്ളില്‍ കുടുംബയോഗം പ്രസിഡന്റ് റവ.ജേക്കബ് ടി ഏബ്രഹാം, കൊല്ലം ,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം, ഇടുക്കി എന്നി ജില്ലകളിലെ വിവിധ ഇടവകകളില്‍ നിന്നും പങ്കെടുത്ത വികാരിമാര്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.സിഎസ്‌ഐ മദ്ധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യം പ്രസിഡന്‍റ് ഡോ.സൂസന്‍ തോമസ് റീത്ത് സമര്‍പ്പിച്ചു.

 

രാവിലെ 9.30ന് ഭവനത്തില്‍ നടന്ന ശുശ്രൂഷയ്ക്ക് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിരണം അതിഭദ്രാസനാധിപന്‍ അഭി.മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌ക്കോപ്പ നേതൃത്വം നല്കി.ഭദ്രാസന സെക്രട്ടറി റവ.ഫാദര്‍ റെജി കെ.തമ്പാന്‍,നിരണം ഇടവക വികാരി റവ. ഫാദര്‍ ഷിജു മാത്യു,പോത്താനിക്കാട് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജെയിംസ് ജോയി,റവ.ഫാദര്‍ റോബിന്‍ പീറ്റര്‍, ഡീക്കന്‍ ജോബി ജോണ്‍, ഭദ്രാസന പി.ആര്‍.ഒ :സിബി സാം തോട്ടത്തില്‍ , പാസ്റ്റര്‍മാരായ പ്രസാദ് സാമുവേല്‍ , ഷിബു ഐപ്പ് ഇയ്യോബ് ,വി.എസ് ചെറിയാന്‍ ,സാബു മേപ്രാല്‍, വര്‍ഗ്ഗീസ് വാഴക്കൂട്ടത്തില്‍ ചേപ്പാട്, വാവച്ചന്‍ ഉപദേശി എന്നിവര്‍ സംബന്ധിച്ചു.

 

മാവേലിക്കര ലോക്‌സഭാംഗവും മുന്‍ കേന്ദ്ര മന്ത്രിയും ആയ കൊടിക്കുന്നില്‍ സുരേഷ്,മുന്‍ എം.എല്‍.എ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു,തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജനുബ് പുഷ്പാകരന്‍, അംഗങ്ങളായ പി.കെ.വര്‍ഗ്ഗീസ്, അജിത്ത് കുമാര്‍ പിഷാരത്ത്, പ്രിയ അരുണ്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. സി.പി.സൈജേഷ്, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അജോയ് കടപ്പിലാരില്‍,സജി ജോസഫ് ,എടത്വ വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം,ടൗണ്‍ ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യം കണ്ടത്തില്‍,വാല്യം എഡ്യൂക്കേഷന്‍ ട്രസ്റ്റ് മേഖല പ്രസിഡന്റ് സജീവ് എന്‍.ജെ,സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സുധീര്‍ കൈതവന,സുരേഷ് പരുത്തിക്കല്‍,ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ട്രഷറാര്‍ വര്‍ഗ്ഗീസ്, ഡിവൈഎഫ്.ഐ മേഖല പ്രസിഡന്റ് വിന്‍സന്‍ പൊയ്യാലുമാലില്‍ എന്നിവര്‍ അനുശോചിച്ചു.വിലാപയാത്രയില്‍ വിവിധ രാഷ്ട്രീയ- സഭ - സാമൂഹിക- സംഘടന ഭാരവാഹികള്‍,സൗഹൃദ വേദി - അക്ഷയ പുരുഷ സ്വയം സഹായ സംഘം ഭാരവാഹികള്‍ പങ്കെടുത്തു.

 

യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ് ഏഷ്യന്‍ ജൂറി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയുടെ പിതൃസഹോദരിയാണ് സിസ്റ്റര്‍ വി.റ്റി. ഏലിക്കുട്ടി.സിസ്റ്റര്‍ വി.റ്റി. ഏലിക്കുട്ടിയുടെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന ജീവിതവും സമര്‍പ്പണ ജീവിതവും മാതൃകപരമാണെന്ന് സിഎസ്‌ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പും മുന്‍ മോഡറേറ്ററും കൂടിയായ റൈറ്റ് റവ. തോമസ് കെ.ഉമ്മന്‍ അനുസ്മരിച്ചു.

 

യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ് ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഭാരതീയ ജനത യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്‍റണി ,നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, ജനറല്‍ സെക്രട്ടറി എം.എന്‍ ഗിരി, ജോസഫ് കെ. നെല്ലുവേലി എന്നിവര്‍ അനുശോചിച്ചു.

 

സാമൂഹ്യ-ക്ഷേമ - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടും സിസ്റ്റര്‍ വി.ടി.ഏലിക്കുട്ടിയുടെ സ്മരണ നിലനിര്‍ത്തുന്നതിനും ഫൗണ്ടേഷന്‍ രൂപികരിക്കുവാന്‍ തീരുമാനിച്ചതായി സഹോദരപുത്രന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code