Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എസ്പിബിയുടെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജഴ്സി പ്രോവിന്‍സ് അനുശോചനം രേഖപ്പെടുത്തി

Picture

ന്യൂജഴ്സി: കാലയവനികക്കുള്ളില്‍ മറഞ്ഞ അനുഗ്രഹീത സംഗീത സാമ്രാട്ട് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജഴ്സി പ്രോവിന്‍സ് അഗാധമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തി.സെപ്റ്റംബര്‍ 25 വെള്ളിയാഴ്ചയാണ് ചെന്നൈയില്‍ സംഗീതകുലപതി എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീതനാദം കോവിഡ് രോഗബാധിതയെത്തുടര്‍ന്നു നിലച്ചത്.

 

ഇന്ത്യന്‍ ഗാനരംഗത്ത് പകരംവയ്ക്കാനില്ലാത്ത സംഗീതവിസ്മയമായ, അടുപ്പക്കാര്‍ ഏറെ സ്‌നേഹവാത്സല്യത്തോടെ ബാലു എന്ന് വിളിച്ച എസ്.പി ബാലസുബ്രഹ്മണ്യം ശാസ്ത്രീയ സംഗീതത്തിന്റെ കൊടുമുടികള്‍ കീഴടക്കി, സ്വരമാധുര്യനൈപുണ്യത്തില്‍ നിറഞ്ഞാടി ആരാധകര്‍ക്ക് സമ്മാനിച്ച നാല്പത്തിനായിരത്തില്‍പരം ഗാനങ്ങള്‍ സംഗീതസൗന്ദര്യത്തിന്റെ സ്മരണാഞ്ജലിയായി നിലകൊള്ളുമെന്നു ഡബ്ല്യു.എം.സി ന്യൂജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു .

 

ലാളിത്യത്തിന്റെ നിറകുടമായ, അടിമുടി കലാകാരനായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണം തെന്നിന്ധ്യന്‍ ഗാനരംഗത്തിന് മാത്രമല്ല ഇന്ത്യന്‍ സംഗീതലോകത്തിനു തന്നെ വലിയ നഷ്ട്ടമാണെന്ന് ഡബ്ല്യു.എം.സി ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍ പറഞ്ഞു

 

എസ്പി.ബി എന്ന അനശ്വര ഗായകന്റെ ആകസ്മികമായ വേര്‍പാട് സംഗീതത്തെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ഏതൊരാള്‍ക്കും തീരാനഷ്ടമായി അവശേഷിക്കുമെന്നും, തന്റെ തനതായ സംഗീതശൈലി കൊണ്ട് ആരാധകമനസുകള്‍ കീഴടക്കിയ മഹാഗായകന്റെ മധുരിമയായ മനോഹര സംഗീതനാദം കാലത്തിന്റെ കാതോരത്ത് എന്നും അലയടിച്ചു കൊണ്ടിരിക്കുമെന്നും ന്യൂജേഴ്സി പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ഡോ. ഷൈനി രാജു അഭിപ്രായപ്പെട്ടു

 

പതിനൊന്നു ഭാഷകളില്‍ സംഗീതവിസ്മയം നെയ്‌തെടുത്ത സംഗീതമാന്ത്രികനായ എസ് .പി ബാലസുബ്രഹ്മണ്യം ഇന്ത്യന്‍ സംഗീത ലോകത്ത് നേടിയെടുത്ത വലിയ ആരാധനവൃന്ദം ഇന്ത്യന്‍ കലാ സാംസ്കാരിക രംഗത്തിനു എസ്പി.ബി നല്‍കിയ വലിയ സംഭാവനയുടെ നേര്‍കാഴ്ചയാണെന്ന് ഡബ്ല്യു.എം.സി ന്യൂജേഴ്സി പ്രോവിന്‍സ് വൈസ് ചെയര്‍മാന്‍ ജോണ്‍ സക്കറിയ ചൂണ്ടിക്കാട്ടി

 

ആറു ദേശിയ അവാര്‍ഡുകള്‍ ഉള്‍പ്പടെ, ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, നിര്‍മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന കര്‍മ്മമണ്ഡലങ്ങളില്‍ വെന്നിക്കൊടിപാറിച്ച അതുല്യ പ്രതിഭയായ എസ്.പി.ബിയുടെ പേര് സംഗീത ലോകത്തു സ്വര്‍ണലിപികളില്‍ നിലകൊള്ളുമെന്നു ന്യൂജേഴ്സി പ്രോവിന്‍സ് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഡോ സോഫി വില്‍സണ്‍ പറഞ്ഞു

 

ന്യൂജഴ്സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കലും എസ്.പി ബാലസുബ്രഹ്മണ്യം എന്ന അതുല്യ സംഗീതവിസ്മയത്തിന്റെ വിടവാങ്ങലിന്റെ അനുശോചനത്തില്‍ പങ്കുചേര്‍ന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code