Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹാനോവര്‍ ബാങ്ക് സാവോയ് ബാങ്കിനെ വാങ്ങുന്നു

Picture

ന്യൂയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് ആസ്ഥാനമായുള്ള ഹാനോവര്‍ ബാങ്ക് സവോയ് ബാങ്കിനെ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടു. ന്യൂയോര്‍ക്കില്‍ അനേകം ബ്രാഞ്ചുകള്‍ ഉള്ള സാവോയ് ബാങ്കിനെ ലോംഗ് ഐലന്‍ഡ് ആസ്ഥാനമായുള്ള ഹാനോവര്‍ ബാങ്ക് 63 മില്യണ്‍ ഡോളര്‍ ആസ്തിയോടു കൂടിയാണ് വാങ്ങുന്നത്. ഈ കരാര്‍ ഇരു കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായി അംഗീകരിച്ചു. ബാങ്കിന്റെ ആസ്ഥാനം മിനിയോളയില്‍ തന്നെ ആയിരിക്കും. സാവോയ് ബാങ്കിന്റെ റോക്ക്‌ഫെല്ലര്‍ സെന്ററില്‍ നിലവില്‍ ഉള്ള ബ്രാഞ്ച് നിലനിര്‍ത്തി കൊണ്ട് ആയിരിക്കും ബാങ്കിന്റെ പ്രവര്‍ത്തനം.

 

സാവോയ് ബാങ്കിനെ വാങ്ങാനുള്ള തീരുമാനം ഇരുകമ്പനികളുടെയും വളര്‍ച്ചക്ക് ആക്കം കൂട്ടുകയും കൂടാതെ ന്യൂയോര്‍ക്ക് സിറ്റി മാര്‍ക്കറ്റില്‍ മികച്ച ഒരു ബാങ്ക് ആയി ഹാനോവര്‍ ബാങ്ക് മാറിയതായും ബാങ്ക് സിഇഒ മൈക്കല്‍ പ്യൂറോ പറഞ്ഞു. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ടീമിന്റെ ഒന്നിച്ചുള്ള പ്രവര്‍ത്തനവും കസ്റ്റമേഴ്‌സിന്റെ ബാങ്കിന്‍മേലുള്ള വിശ്വാസവും ആണ് ഹാനോവര്‍ ബാങ്കിനെ അമേരിക്കയിലെ മികച്ച ബാങ്കുകളില്‍ ഒന്നാക്കി വളര്‍ത്തുന്നത്. കൊമേര്‍ഷ്യല്‍ മോര്‍ട്ടഗേജ് , റെസിഡന്റില്‍ മോര്‍ട്ടഗേജ്, ബിസിനസ് ലോണ്‍ എന്നിവ ഹാനോവര്‍ ബാങ്കിന്റെ സവിശേഷതകളാണ്. കൂടുതല്‍ ബ്രാഞ്ചുകള്‍ വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഹാനോവര്‍ ബാങ്ക് സിഇഒ മൈക്കല്‍ പ്യൂറോ വ്യക്തമാക്കി. 2021 ല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ഉദ്യേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

 

കോവിഡ്19 -നുള്ള ഗവര്‍ണ്‍മെന്റിന്റെ സ്മാള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ലോണ്‍ ഹാനോവര്‍ ബാങ്കില്‍ കൂടി വിതരണം ചെയ്യാന്‍ സാധിച്ചത് ഒരു വലിയ നേട്ടം ഉണ്ടാക്കി. റിയല്‍ എസ്‌റ്റേറ്റില്‍ ഉണ്ടായ വന്‍വളര്‍ച്ച ബാങ്കിനെ വളരെ സഹായിച്ചതായി ശ്രീ. വര്‍ക്കി എബ്രഹാം പറഞ്ഞു. എട്ടു ബ്രാഞ്ചുകളും 1.6 ബില്യണ്‍ ഡോളര്‍ അസറ്റ് ഉള്ള ഒരു ബാങ്ക് ആയി മാറിയപ്പോള്‍ ന്യൂയോര്‍ക്കിലെ മുന്‍നിരയിലുള്ള മറ്റു ബാങ്കുകളോട് കിടപിടിക്കാന്‍ ഹാനോവര്‍ ബാങ്കിന് സാധിക്കുന്നു.

 

ഹാനോവര്‍ ബാങ്കിന്റെ വളര്‍ച്ചക്ക് സഹായിച്ച എല്ലാവര്ക്കും ബാങ്ക് ഡയറക്ടര്‍ വര്‍ക്കി എബ്രഹാം നന്ദി അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഒരു ഫിനാന്‍ഷ്യല്‍ ഇന്‌സ്ടിട്യൂഷന്‍ ആയി ബാങ്ക് വളര്‍ന്നതില്‍ അഭിമാനിക്കുന്നു എന്ന് ബാങ്കിന്റെ ഒരു പ്രധാന ഷെയര്‍ ഹോള്‍ഡര്‍ കൂടിയായ ജോണ്‍ ടൈറ്റസ് പറയുകയുണ്ടായി. കൂടാതെ കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

 

പുതിയ സാമ്പത്തിക സംവിധാനങ്ങള്‍ വന്നതോട് കൂടി മൈനോറിറ്റി സ്റ്റാറ്റസ് ഉള്ള ബാങ്കുകള്‍ക്ക് കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും കാര്യമായി ഉപയോഗിക്കാന്‍ സാധിച്ചു എന്നത് ഹാനോവര്‍ ബാങ്കിന്റെ ഒരു നേട്ടമാണ്. കൂടാതെ മുത്തൂറ്റ് ഗ്രൂപ്പിന്റെ പങ്കാളിത്തം ബാങ്കിന് ഏറെ നേട്ടമുണ്ടാക്കി.

 

ഫോട്ടോയില്‍ ഉള്ളവര്‍ :

ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ബാങ്ക് സിഇഒ മൈക്കല്‍ പ്യൂറോ, ബാങ്ക് ഡയറക്ടര്‍ വര്‍ക്കി എബ്രഹാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code