മാവേലിക്കര താലൂക് അഭിഭാഷക സഹകരണ സംഘത്തിന്റെ പുനഃപ്രവര്‍ത്തനം ഉദ്ഘാടനം
മാവേലിക്കര: താലൂക് അഭിഭാഷക സഹകരണ സംഘത്തിന്റെ പുനഃപ്രവര്‍ത്തനം ഉദ്ഘാടനം ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ.ജി. സുരേഷ്കുമാര്‍ നിര്‍വഹിച്ചു.
അഭിഭാഷക സഹകരണസംഘം പ്രസിഡന്റ് എന്‍. മന്മഥന് അധ്യക്ഷത വഹിച്ചു. ബാര്‍ ആസോസിയേഷന് സെക്രട്ടറി മെറിന് എം. ദാസ്, സംഘം ഓണററി സെക്രട്ടറി ജി. അജയകുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ആര്. വിജയലക്ഷ്മി, കെ. രാധാകൃഷ്ണന്, ടി. രാധ, എസ്. രാജേഷ്, സംഘം മുന്‍ പ്രസിഡന്റ് എം. രാഘവന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാവേലിക്കര കോടതി ബാര്‍ അസോസിയേഷന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്ത, ചിത്രങ്ങള്‍: ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്
Comments