Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാപ്പിളലഹളയുടെ തൊണ്ണൂറ്റൊമ്പതാം വാര്‍ഷികം; കെഎച്ച്എന്‍എ സ്മരണാഞ്ജലി

Picture

മലപ്പുറം ജില്ലയിലെ തുവ്വൂര്‍ കിണറ്റില്‍ അരിഞ്ഞു തള്ളപ്പെട്ട ഒരുപാടു ഹിന്ദു സഹോദരന്മാരുടെ ജീവത്യാഗത്തിന്റെ തുന്നൂറ്റിയൊമ്പതാം വര്‍ഷദിനമാണിന്നു. ഖിലാഫത്തു പ്രസ്ഥാനത്തിന്റെ പേരില്‍ തുടങ്ങിയ ഒരു മാപ്പിള ലഹള മലപ്പുറത്തെ ഹിന്ദു സഹോദരന്മാരുടെയും, കുടുംബാംഗങ്ങളുടെയും ക്രൂരമായ ഹത്യയിലേക്കു ചെന്നെത്തുകയും, ഹിന്ദു കുടുംബങ്ങളുടെ തീരക്കണ്ണനീരാക്കി മാറുകയും ചെയ്ത ആ കറുത്ത ദിനമാണ് 1921 സെപ്റ്റംബര്‍ 25. ജീവത്യാഗം ചെയ്ത സഹോദരീ സഹോദരന്മാരുടെയും, അവരുടെ പിന് തലമുറകളുടെയും വേദനിക്കുന്ന ഓര്‍മ്മകള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ന് കെഎച്ച്എന്‍എ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ആ കറുത്ത ദിനത്തെ വെള്ളപൂശിക്കാണിക്കാനും ക്രൂര നരഹത്യക്ക് നേതൃത്വം നല്‍കിയ അസുര ജന്മങ്ങളെ വീരനേതാക്കളായി വാഴിക്കാനും നടത്തുന്ന ശ്രമങ്ങളെ അപലപിക്കുവാനും കെഎച്ച്എന്‍എ ഈ അവസരം ഉപയോഗിക്കുന്നു.

 

ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷ ശശികല ടീച്ചറും, 1921 The True Story of Malappuram Hindu എന്ന വിഷയത്തെ ആസ്പദമാക്കി സിനിമ എടുക്കുന്ന അലി അക്ബറും കെഎച്ച്എന്‍എ നേതൃത്വത്തില്‍ നടത്തുന്ന ഈ സൂം മീറ്റില്‍ സംസാരിക്കുന്നതാണ്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code