Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഉത്രാടപാച്ചിലിൽ ഫോമാ സ്ഥാനാർത്ഥികളും അനുകൂലികളും. (കണ്ണൂർ ജോ)

Picture

ന്യൂയോർക്ക്: മലയാളികളുടെ ദേശീയ ഉത്സവമായ ഓണമെന്ന പോലെ രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ഫോമാ ഇലക്ഷന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇരുപാനലുകളിലെ സ്ഥാനാർത്ഥികളും സ്വാതന്ത്രരും അവരെയെല്ലാം അനുകൂലിക്കുന്നവരും തിരഞ്ഞെടുപ്പ് ഗോദയിൽ വോട്ടെടുപ്പിന് തൊട്ടു മുൻപുള്ള 'ഉത്രാട പാച്ചിലി'ലാണ് ഇപ്പോൾ.പ്രവർത്തനങ്ങൾ കൊണ്ടും സേവനങ്ങൾ കൊണ്ടും അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടന ആയി മാറിയ ഫോമായ്ക്ക് ഇനി പുതിയ അമരക്കാർ എത്തും. ആരാവണം ആരൊക്കെയാവണം അതിനായുള്ള അനുഭവ സമ്പത്തും സംഘടനാ പാടവവും കൈമുതലാക്കിയവരാണ് പ്രമുഖ സ്ഥാനങ്ങളിലേക്ക് ഇത്തവണയും മാറ്റുരയ്ക്കുന്നത്. അതുകൊണ്ടു തന്നെ മത്സരം പ്രവചനാതീതമാണ്.

 

അമേരിക്കൻ മലയാളി കൂട്ടായ്മകളുടെ കൂട്ടായ്മ ഫോമായുടെ 2020 -22 വർഷത്തെ ഭരണസാരഥ്യം ആർക്കാവും..? ആര് ജയിച്ചാലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പുതിയ ചരിത്രംകുറിക്കും. ഇലക്ഷൻ നടത്തിപ്പിലും വോട്ടിങ്ങിലും പ്രചാരണത്തിലും എല്ലാം സ്ഥാനാർത്ഥികൾക്കും വോട്ടർമാർക്കും അംഗങ്ങൾക്കുമെല്ലാം കോവിഡ് കാലത്തെ ഡിജിറ്റൽ പോരാട്ടമാണ് പുതുമയാകുന്നത്. ഫോമായുടെ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്നും ഡിജിറ്റൽ തിരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്തമാണ്. അത് തന്നെയാണ് എല്ലാവരെയും ഒരുപോലെ ആകാംക്ഷാഭരിതമാക്കുന്നുന്നതും.

 

സാധാരണയായി മൂന്നു ദിവസത്തെ ഡെലിഗേറ്റുകളുടെ കൺവെൻഷൻ, അതിനിടയിൽ സ്ഥാനാർത്ഥികളുടെ സൗഹൃദം പുതുക്കലും വോട്ടഭ്യർത്ഥനയും. വോട്ടെടുപ്പും പിന്നെ ഫലപ്രഖ്യാപനവും.. എന്നാൽ ഇതെല്ലാം പഴങ്കഥയാക്കിയാണ് ഇത്തവണ ഫോമാ2020 ഇലക്ഷൻ നടക്കുന്നത്. സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനകളും പ്രചാരണങ്ങളും വന്നെത്തുന്ന ഇമെയിൽ, വാട്ട്സ് ആപ്പ് സന്ദേശങ്ങൾ, ഗ്രൂപ്പ് ചാറ്റുകൾ ,വെർച്ച്വൽ മീറ്റുകൾ, വാളുകൾ നിറയ്ക്കുന്ന ദിവസങ്ങൾ നീണ്ട പ്രചാരണ മാമാങ്കങ്ങൾ..ഒടുവിൽ ഡിജിറ്റൽ വോട്ടിങ്ങും..പിന്നെ ഫലപ്രഖ്യാപനവും. അങ്ങിനെ ഇതുവരെ ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കുന്ന ഫോമാ 2020 ഡിജിറ്റൽ ഹൈടെക് ഇലെക്ഷൻ മണിക്കൂറുകൾ കഴിഞ്ഞാൽ ആരംഭിക്കുകയാണ് .
ആര് ഫോമാ പിടിക്കും ആര് ഇനി രണ്ടുവർഷം ഭരിക്കും എന്നറിയാൻ നാളെ വൈകുന്നേരം വരെ കാത്തിരിക്കണം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code