Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇമ്മിഗ്രന്റ്‌സ് ആക്ട് ബില്ലിന്മേലുള്ള നിയന്ത്രണം നീക്കാൻ സെനറ്റർ റിക്ക് സ്‌കോട്ടിനു വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ നൽകിയ നിവേദനത്തിനു അനുകൂല മറുപടി

Picture

തൊഴിലധിഷ്ഠിത വിസയിൽ വന്നവർക്കു ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള കാലതാമസം നീക്കുന്ന 'ഫെയർനെസ് ഫോർ ഹൈ സ്‌കിൽഡ് ഇമ്മിഗ്രന്റ്‌സ് ആക്ട് ഓഫ് 2019 ' എന്ന നിയമം പാസ്സാക്കുന്നതിൽ അനുകൂലമല്ലാത്ത നിലപാടെടുത്ത സെനറ്റർ റിക്ക് സ്‌കോട്ടിനു വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ നീവദനം നൽകി. അമേരിക്കയുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ അമേരിക്കൻ മലയാളികളുടെ പങ്കു വ്യക്തമാക്കിയ നിവേദനത്തിൽ ഗ്രീൻ കാർഡ് ലഭ്യമാക്കാനുള്ള കാലതാമസം നീങ്ങിയാൽ ലക്ഷകണക്കിന് വരുന്ന ഇന്ത്യൻ വംശജരുടെ നിക്ഷേപങ്ങളിൽ നിന്ന് സാധ്യമാകുന്ന സാമ്പത്തീക ഉത്തേജനത്തെക്കുറിച്ചു ഊന്നി പറഞ്ഞു .


അമേരിക്കൻ IT രംഗത്ത് സമാനതകൾ ഇല്ലാത്ത സംഭാവനകളാണ് ഇന്ത്യൻ പ്രൊഫെഷനുകൾ നൽകിയിട്ടുള്ളത്. Y2K പ്രതിസന്ധിയിലും ഡോട്ട്കോം ബൂമില്ഉം അമേരിക്കകാർക്കൊപ്പം നിന്ന ഇന്ത്യൻ IT പ്രൊഫഷണലുകളും കൊറോണ കാലത്തേ ഇന്ത്യൻ ആരാഗ്യപ്രവർത്തകരുടെ നിസ്വാർത്ഥ സേവനങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രോപ്ഫെഷനലുകളുടെ പ്രാധാന്യത്തെ എടുത്തു പറഞ്ഞുള്ള നിവേദനത്തിൽ വേൾഡ് മലയാളീ കൌൺസിൽ ഉയർത്തിക്കാട്ടിയ പ്രസക്തഭാഗങ്ങൾ ഇപ്രകാരമാണ്:

 

രാജ്യത്തുടനീളം കൊറോണ വൈറസിന്റ്റെ സ്തംഭനാവസ്ഥായിലും അമേരിക്കയിലെ ജനജീവിതത്തെ മുൻപോട്ടു നയ്യിച്ച മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരിൽ നല്ലൊരു ശതമാനവും ഇന്ത്യക്കാരായിരുന്നു. അതോടൊപ്പം വിദ്യാഭ്യാസം, ഗവേഷണം, IT, ബാങ്കിങ്, സപ്ലൈ ചെയിൻ,


ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ എല്ലാ മേഖലകളിലും ഈ മഹാമാരിയിലും അമേരിക്കയെ മുൻപോട്ടു നയിക്കാൻ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളുടെ സംഭാവനകൾ വിലമതിക്കാനാകാത്തത്ത് ആയതു കൊണ്ട് ഇത്തരത്തിലുള്ള ഉയർന്ന വിദഗ്ദ്ധരെ നിലനിർത്തേണ്ടത് ഈ രാജ്യത്തിൻറെ പുരോഗതിക്കു വളരെ സഹായകമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി

ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള അസങ്ഗധിസ്ഥാവസ്ഥ കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയിൽ യാതൊരു വിത നിക്ഷേപങ്ങളും നടത്താത്ത ഇത്തരക്കാർ ഗ്രീൻ കാർഡ് ലഭിക്കുന്നതോടെ കൂടി വൻ നിക്ഷേപങ്ങൾ നടത്തുകയും അത് അമേരിക്കൻ സമ്പത് വ്യവസ്ഥേയെ ബലപ്പെടുത്തുകയും ചെയ്യും.

അമേരിക്കയിൽ നികുതി ദായകരായ H1 വിസക്കാരുടെ കുട്ടികൾക്ക് 21 വയസാകുമ്പോൾ ഡിപെൻഡന്റ്സ്റ്റാറ്റസ് നഷ്ടപ്പെടുന്നത് കൊണ്ട് അവർ തിരികെ പോകേണ്ടതായി വരും. നികുതി ദായകരായിട്ടും അവരുടെ കുട്ടികളെ പഠിപ്പിക്കാൻ സ്കോളർഷിപ്പും സഹായവും ഇത്തരക്കാർക്ക് ലഭിക്കുന്നില്ല എന്ന് മാത്രമല്ല വിസ നഷ്ടപെടുന്നതോടു കൂടി ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിച്ച കുട്ടികളുടെ കഴിവുകൾ രാജ്യ പുരോഗതിക്കു ഉപയോഗപെടാതെ പോകുകയും ചെയ്യുന്നു.

 

ഗ്രീൻ കാർഡ് ലഭിക്കാനുള്ള കാലതാമസകൊണ്ടു ഇത്തരക്കാർക്ക് ഔദ്യോഗിക രംഗത്ത്‌ യാതൊരു വളർച്ചയുമില്ലാതെ അവർ കടന്നു പോകുന്ന സമ്മർദങ്ങൾ ഇത്തരക്കാരുടെ കാര്യക്ഷമമായിട്ടുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കും.

 

തൊഴിലധിഷ്ഠിത വിസയിൽ എത്തുന്നവർക്ക് 386/HR.1044 “ഫെയർനെസ് ഫോർ ഹൈസ്കില്ഡ് ഇമ്മിഗ്രന്റ്‌സ് ആക്ട് ഓഫ് 2019” പാസ്സാക്കുന്നതോടു കൂടി അമേരിക്കൻ കുടിയേറ്റ നിയമത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയും. ഗ്രീൻ കാർഡ് നൽകുന്നത് മെറിറ്റ് -ബേസ്ഡ്, ഫസ്റ്റ്
കം, ഫസ്റ്റ് സെർവ് സിസ്റ്റം ആകുന്നതോടെ അമേരിക്കൻ തൊഴിലുകൾ സംരക്ഷിക്കപ്പെടുകയും വൈവിധ്യമാർന്ന പ്രതിഭകളെ കൊണ്ട് സമ്പദ്‌വ്യവസ്ഥ ഉത്തേജിതമാകുകയും ചെയ്യും എന്ന് നിവേദനത്തിൽ ഊന്നി പറഞ്ഞു.

 

അമേരിക്കയിൽ H1 വിസയിൽഉന്നത വിദ്യാഭ്യാസം ഉള്ളവർക്ക് ലഭിക്കുന്ന ഇ ബി 2 വിഭാഗത്തിലുള്ള ഇൻഡ്യക്കാർക്ക് നിലവിൽ ഗ്രീൻ കാർഡ് കിട്ടാൻ 150 വര്ഷം വരെ എടുക്കാമെന്നുള്ള സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പ്രതിവർഷം അനുവദിക്കുന്ന 140000 ഗ്രീൻകാർഡുകളിൽ 7 ശതമാനം മാത്രമാണ് ഓരോ രാജ്യങ്ങൾക്കും ലഭിക്കുക, അങ്ങനെ വരുമ്പോൾ ഒരു വര്ഷം 9000 ഗ്രീൻ കാർഡ് മാത്രമേ ഇന്ത്യക്കാർക്ക് ലഭിക്കുക ഉള്ളു. അപ്പോൾ ഗ്രീൻ കാർഡ് അനുവദിച്ചാലും അതിനുള്ള വിസ നമ്പർ ലഭിക്കുവാൻ പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടതായി വരും. നിലവിലത്തെ അവസ്ഥ അനുസരിച്ചു ഗ്രീൻകാർഡ് ലഭിക്കുന്നതിനുള്ള കാലവിളംബരം കൊണ്ട് ഇത്തരക്കാരുടെ കുട്ടികൾക്ക് 21 വയസു തികയുന്നതോടു കൂടി ഇവര് ഡിപെൻഡന്റ് സ്റ്റാറ്റസ് നഷ്ടപ്പെടുകയും ഇവരെ അമേരിക്കയിൽ നിന്നും തിരിച്ചയക്കേണ്ടതായും വരുന്നു. ഇത്തരത്തിലുള്ള അവസ്ഥക്ക് ഒരു മാറ്റം വരണമെങ്കിലും S.386/HR.1044 ബില് പാസ്സാകേണ്ടത് അനിവാര്യമാണ്. ഇത്തരം സാമൂഹിക പ്രധിസന്ധിയെ മറികടക്കാൻ സംഘടനതലത്തിൽ ഉള്ള ഏകോപനവും ശ്രമങ്ങളും ആവശ്യമെന്നുള്ള ഈ ഘട്ടത്തിൽ വേൾഡ് മലയാളീ കൗണ്സിലിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനം തികച്ചും പ്രസക്തമാണ് .
നിവേദനം തയ്യാറാക്കുന്നതിൽ അറ്റ്ലാന്റ പ്രോവിൻസ് ഭാരവാഹിയായ ശ്രി. അനിൽ അഗസ്റ്റിൻ ഇൻറ്റെ സംഭാവനകളെ വേൾഡ് മലയാളീ കൌൺസിൽ അമേരിയ്ക്ക റീജിയൻ ഭാരവാഹികളായ ചെയര്മാന് ശ്രീ. ഫിലിപ്പ് തോമസ്, പ്രസിഡന്റ് ശ്രീ. സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി ശ്രീ. പിൻറ്റോ കണ്ണമ്പള്ളി എന്നിവർ മുക്തകണ്ഠം പ്രശംസിച്ചു .

വേൾഡ്ബ മലയാളീ കൗണ്സിലിന്റെ നിവേദനം അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ഫ്‌ലോറിഡയിൽ നിന്നുള്ള ബഹു. സെനറ്റർ റിക്ക് സ്കോട്ടിന്റെ ജനറൽ കൗൺസിലായ ശ്രീ .ജോൺ .പി .ഹീക്കിനിൽ നിന്ന് മറുപടി ലഭിച്ചതായി വേൾഡ് മലയാളീ കൌൺസിൽ അമേരിയ്ക്ക റീജിയൻ ജനറൽ സെക്രട്ടറി പിൻറ്റോ കണ്ണമ്പള്ളി അറിയിച്ചു .

 

അമേരിക്കൻ മലയാളികളുടെ പ്രശനങ്ങളെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്താനുതകുന്ന പ്രവർത്തനങ്ങൾക്കു അമേരിക്ക റീജിയന്റെ കമ്മിറ്റി അംഗങ്ങളായ ശ്രീ. സെസിൽ ചെറിയാൻ സി.പി.എ (ട്രഷറർ), ശ്രീ. എൽദോ പീറ്റർ (അഡ്മിൻ വി.പി ), ശ്രീ. ഫിലിപ്പ് മാരേട്ട് (വൈസ് ചെയര്‍മാന്‍), ശ്രീ .വികാസ് നെടുമ്പള്ളിൽ (വൈസ് ചെയര്‍മാന്‍), ശ്രീമതി. ശാന്താ പിള്ള ( വൈസ് ചെയർ പേഴ്സൺ), ശ്രീ. ജോൺസൻ തലച്ചെല്ലൂർ (ഓർഗനൈസഷൻ V.P), ശ്രീ .ജോർജ് .കെ .ജോൺ (വൈസ് പ്രസിഡന്റ്), ശ്രീ. ഷാനു രാജൻ (അസോസിയേറ്റ്‌ സെക്രട്ടറി) അഡ്വൈസറി ബോർഡ് ചെയർമാനായി ശ്രീ. ചാക്കോ കോയിക്കലേത്ത് (ന്യൂ യോർക്ക്) എന്നിവർ പിന്തുണ അറിയിച്ചു.

 

മലയാളീ സമൂഹത്തിന്റെ ക്ഷേമം മുൻനിർത്തിയുള്ള വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻറ്റെ പ്രവർത്തനങ്ങളെ W.M.C ഗ്ലോബൽ ചെയര്മാന് Dr. പി എ ഇബ്രാഹിം ഹാജിയും ,ഗ്ലോബൽ പ്രസിഡന്റ് ശ്രി. ഗോപലപിള്ളയും, വൈസ് പ്രസിഡന്റ് ശ്രി പി സി മാത്യുവും അനുമോദിച്ചു .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code