Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: അല്മായ ഫോറം

Picture

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സീറോ മലബാര്‍ സഭ അല്മായ ഫോറം നേതൃസമ്മേളനം ആവശ്യപ്പെട്ടു.

 

ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും വിതരണത്തിലും നീതിയുക്തമല്ലാത്ത നയം സ്വീകരിക്കുന്ന ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗങ്ങളെ അവഗണിക്കുന്നു. മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് നീതിയുക്തമായി വിതരണം ചെയ്യേണ്ട വകുപ്പ് ഫണ്ട്വിതരണത്തില്‍ കാണിക്കുന്ന വിവേചനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അവസരസമത്വം ഇല്ലാതാക്കുന്നു. സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതില്‍ ആരംഭിച്ച വിവേചനം മറ്റു ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലും തുടരുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

 

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി, അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍, മുന്‍ ലേബര്‍ കമ്മീഷണര്‍ എം പി ജോസഫ് ഐഎഎസ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, അല്മായ ഫോറം സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, ഡോ.പി.സി.അനിയന്‍ കുഞ്ഞ്, എബ്രാഹം പറ്റിയാനി, വി.വി.അഗസ്റ്റിന്‍, ജോജി ചിറയില്‍, വര്‍ഗീസ് കോയിക്കര, ഡോ.മേരി റജീന, റാണി മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

ജോസ് മാത്യു ആനിത്തോട്ടം, സിബി വാണിയപ്പുരയ്ക്കല്‍, ഡാല്‍ബി ഇമ്മാനുവേല്‍, അമല്‍ സിറിയക്ക്, ബേബിച്ചന്‍ ഏര്‍ത്തയില്‍, ബേബി പൊട്ടനാനി, കെ.പി.ചാക്കപ്പന്‍, ഡെന്നി തോമസ് തെക്കിനേടത്ത്, ജേക്കബ് മേരിലാന്റ്, ജെയ്മോന്‍ തോട്ടുപുറം, പി.ഐ.ലാസര്‍, ലിസി ജോസ്, ലക്സി ജോയി മൂഞ്ഞേലി, റോണി അഗസ്റ്റിന്‍, റോയി ചാക്കോ, സെബാസ്റ്റ്യന്‍ വടശ്ശേരി, പ്രൊഫ.വി.എ.വര്‍ഗീസ്, ജേക്കബ് ആന്റണി, ബ്രദര്‍ അമല്‍, അനില്‍ പാലത്തിങ്കല്‍, ടെല്‍സണ്‍ കോട്ടോളി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

 

അഡ്വ.ജോസ് വിതയത്തില്‍
സെക്രട്ടറി, അല്മായ ഫോറം
സീറോ മലബാര്‍ സഭ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code