Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. ഡോ. കുര്യാക്കോസ് മുണ്ടപ്ലാക്കലിന്റെ സംസ്കാരം നടത്തി

Picture

മറ്റക്കര: തലശേരി രൂപതാംഗവും കര്‍ണാടകയിലെ ഭദ്രാവതി രൂപത വികാരി ജനറാളുമായ റവ. ഡോ. കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ (ഷാജിയച്ചന്‍-54) നിര്യാതനായി. സംസ്കാരം കാസര്‍ഗോഡ് കൊന്നക്കാട് സെന്‍റ് മേരീസ് ദേവാലയത്തില്‍ നടത്തി.

 

കൊന്നക്കാട് മുണ്ടപ്ലാക്കല്‍ മാത്യു -പെണ്ണമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബാബു മാത്യു മറ്റക്കര (മാര്‍ സ്ലീവാ മെഡിസിറ്റി പാലാ), ബിജു കൊന്നക്കാട്, ജിജാ അലക്‌സ് മാടശേരിപ്പറന്പില്‍ എണ്ണപ്പാറ, സിസ്റ്റര്‍ ഷാരോണ്‍ ഡി.എം (ജര്‍മനി), സിന്ധു സിജു കുന്പിളിങ്ങിയില്‍ (മണ്ണയ്ക്കനാട്).

മേരിഗിരി ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായി പൗരോഹിത്യശുശ്രൂഷ ആരംഭിച്ചു. ആടാംപാറ, ചെറുപുഴ, എണ്ണപ്പാറ, പാണത്തൂര്‍, ഉദയഗിരി ഇടവകകളില്‍ വികാരിയായും തലശേരി അതിരൂപത യുവജനവിഭാഗം ഡയറക്ടര്‍, ചെന്‌പേരി കരുണാലയം ഡയറക്ടര്‍ എന്നീനിലകളിലും സേവനമനുഷ്ഠിച്ചു. ബല്‍ജിയം ലുവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ധാര്‍മിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ മോറല്‍ തിയോളജി അധ്യാപകനായി ജോലിചെയ്തിരുന്നു. 2019 മേയ് മുതല്‍ കര്‍ണാടകയിലെ ഭദ്രാവതി രൂപതയില്‍ വികാരി ജനറാളായി സേവനംചെയ്തുവരികയായിരുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code