Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എച്ച് 1 ബി വിസയ്ക്ക് കരാറടിസ്ഥാനത്തിലുള്ള ജോലിക്ക് വിലക്ക്, ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു   - പി പി. ചെറിയാന്‍

Picture

വാഷിംഗ്ടണ്‍ : എച്ച് 1 ബി വിസയിലെത്തുന്നവരെ അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സി ജോലികളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗസ്ത് 3 തിങ്കളാഴ്ച ഒപ്പു വെച്ചു. അമേരിക്കയില്‍ ജോലിക്ക് ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ മോഹമാണ് ഇതോടെ കരിഞ്ഞത്.

 

സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കിയിരിക്കുകയാണ്്. പ്രധാനമായും എച്ച് 1 ബി വിസയില്‍ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വിസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്.കഴിഞ്ഞ രണ്ട്-മൂന്ന് വര്‍ഷങ്ങളായി എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ ഐടി കമ്പനികള്‍ എച്ച് -1 ബി വിസകളെ ആശ്രയിക്കുന്നത് കുറച്ചിട്ടും ട്രംപ് അയഞ്ഞില്ല.

 

എച്ച് -1 ബി വിസ നിയന്ത്രണം ഞങ്ങള്‍ അന്തിമമാക്കുകയാണ്. അതിനാല്‍ ഒരു അമേരിക്കന്‍ തൊഴിലാളിയെയും വീണ്ടും മാറ്റി സ്ഥാപിക്കരുത്. ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ എച്ച് -1 ബി ഉപയോഗിച്ച് അമേരിക്കന്‍ പ്രതിഭകള്‍ക്ക് നിഷേധിക്കുന്നതു നിര്‍ത്തണം- പ്രസിഡന്റ് പറഞ്ഞു. ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചുള്ള ഉത്തരവ് ജൂണ്‍ 23 നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ വിസയുള്ളവര്‍ക്ക് തിരിച്ചടിയാകുന്ന ഉത്തരവിറങ്ങിയിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതമായി ഇന്ത്യന്‍ ഐടി കമ്പനികളുടെയല്ലാം ഓഹരി വില ഇന്ന് താഴുകയാണ്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code