Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോവിഡ്-19 രോഗികളിൽ പുതിയ മരുന്നിന്റെ പരീക്ഷണം വിജയകരം എന്ന് ഹ്യൂസ്റ്റൺ മെതഡിസ്റ് റിപ്പോർട്ട്   - അജു വാരിക്കാട്

Picture

ഹ്യൂസ്റ്റൺ: കോവിഡ്-19 രോഗികളിൽ ഹ്യൂസ്റ്റൺ മെതഡിസ്റ്റിലെ ഡോക്ടർമാർ നടത്തിയ പുതിയ മരുന്നിന്റെ പരീക്ഷണം വിജയകരം എന്ന് മെതഡിസ്റ് ഹോസ്പിറ്റലിന്റെ ഔദ്യോഗിക സ്ഥിരീകരണം.
മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വെന്റിലേറ്ററുകളിലും മറ്റും ആയിരുന്നവർ സുഖം പ്രാപിച്ചു വരുന്നു എന്നുമുള്ള വാർത്ത ആശ്വാസം നൽകുന്നതാണ്. അടിയന്തര ചികിത്സക്കായി എഫ് ഡി എ അംഗികരിച്ച ആർ‌എൽ‌എഫ് -100 (അവിപ്റ്റാഡിൽ) എന്ന മരുന്നാണ് ഡോക്ടർമാർ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിരുന്നത്.


സാർസ് കൊറോണ വൈറസിന്റെ തനിപ്പകർപ്പ് മനുഷ്യന്റെ ശ്വാസകോശകോശങ്ങളിലും മോണോസൈറ്റുകളിലും വരുന്നത് അവിപ്റ്റാഡിൽ എന്ന ഈ മരുന്ന് തടയുന്നതായി അവർ പത്രക്കുറിപ്പിൽ പറഞ്ഞു. ഇരട്ട ശ്വാസകോശ ട്രാൻസ്പ്ലാൻറ് പരാജയപ്പെട്ട 54 കാരനായ ഒരാൾ ചികിത്സയിലായിരിക്കെ കോവിഡ് -19 പിടിപെട്ടു വെന്റിലേറ്ററിൽ ആയി, നാല് ദിവസത്തിനുള്ളിൽ വെന്റിലേറ്ററിൽ നിന്നും മാറ്റാൻ കഴിഞ്ഞു എന്നും 15 ലധികം രോഗികളിൽ സമാനമായ ഫലങ്ങൾ കണ്ടതായും റിപ്പോർട്ടിൽ പറയുന്നു.


ന്യൂമോണിറ്റിസ് വേഗത്തിൽ മാറ്റുന്നതായും ശരീരത്തിൽ മെച്ചപ്പെട്ട ഓക്സിജൻ എത്തിക്കുന്നതിലും ഈ മരുന്ന് ഫലപ്രദമെന്നു റിപ്പോർട്ടിൽ പറയുന്നു.
കോവിഡ്-19 രോഗികളിൽ മറ്റേതൊരു ആൻറിവൈറൽ ഏജന്റും നൽകാത്ത തരത്തിൽ ആർ‌എൽ‌എഫ് -100 (അവിപ്റ്റാഡിൽ) രോഗശമനം നൽകുന്നു എന്ന് ന്യൂറോ ആർ‌എക്സ് സിഇഒയും ചെയർമാനുമായ പ്രൊഫ. ജോനാഥൻ ജാവിറ്റ് പറഞ്ഞു.കൂടുതൽ പരീക്ഷണങ്ങളുടെ വിശദമായ റിപ്പോർട്ട് ഈ മാസാവസാനത്തോടെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code