ഷിക്കാഗോ: ഫൊക്കാനയുടെ രണ്ടു വര്‍ഷത്തെ സാമൂഹിക സേവനപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നു സംഘടനയുടെ പൊതുനന്മയ്ക്കായിനിലയുറപ്പിക്കാനായതിന്റെ അഭിമാനത്തില്‍ ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്. വ്യക്തിഗതമായ അഭിപ്രായ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ സംഘടനയുടെലക്ഷ്യങ്ങള്‍ക്കായി നിലകൊള്ളാനായതിന്റെ സംതൃപ്തിയിലുമാണ്പടിയിറങ്ങുന്നത്.
രണ്ടുവര്‍ഷം മുന്‍പ് സ്ഥാനമേറ്റതിനുപിന്നാലെ അയിരൂരിലെ ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ കുട്ടികള്‍ക്കായി നടത്തിയ പ്രഥമശുശ്രുഷാ അവബോധനക്യാംപില്പങ്കെടുത്തും ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ എത്തിച്ചുമായിരുന്നു തുടക്കം. ഭവനപദ്ധതിക്കും കേരള കണ്‍വന്‍ഷനും പുറമെ നാട്ടില്‍ പ്രളയമുണ്ടായപ്പോഴും കോവിഡ് കാലത്തുമെല്ലാം സഘടനയുടെ സന്നദ്ധ സംരംഭങ്ങളില്‍ സജീവമായി.
എട്ട് വര്‍ഷം മുന്‍പാണ് ഫൊക്കാനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രതിനിധിയാണ്. പ്രാദേശികമായി മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ രണ്ടു വര്‍ഷം മുന്‍പാണ് ഫൊക്കാനദേശീയനിരയിലേക്ക് എത്തിയത്. വോളിബോള്‍ താരം കൂടിയായ പ്രവീണ്‍ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശിയാണ്. വടക്കന്‍ അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിലുള്ള മല്ലപ്പള്ളിക്കാരുടെ നിരയിലേക്ക് എത്തിയവരില്‍ പുതു തലമുറയുടെ പ്രതിനിധിയാണ് പ്രവീണ്‍.
ഫൊക്കാനായുടെ നേതൃത്വത്തില്‍ സജീവമായതിലൂടെ നല്ല സുഹൃദ്ബന്ധങ്ങള്‍ നേടാനായതിന്റെ സന്തോഷത്തിലുമാണ് പ്രവീണ്‍. സ്ഥാനമാനങ്ങള്‍ക്ക് അതീതമായ, സംഘടനയുടെ നന്മയ്ക്കായി പ്രവര്‍ത്തിച്ചവരെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും പ്രവീണ്‍ തോമസ് വ്യക്തമാക്കി. കഴിഞ്ഞ കമ്മിറ്റിയില്‍ ട്രഷറര്‍ സജിമോന്‍ ആന്റണിയുമായി ചേര്‍ന്ന് ഒട്ടേറെ നല്ല പ്രവര്‍ത്തങ്ങള്‍ കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞു. ഏതാനും ചിലരുമായി അവസാന കാലഘട്ടത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് നേരാണ്. അതില്‍ തനിക്ക് ഏറെ ദുഃഖം ഉണ്ട്.
കാലാവധി കഴിഞ്ഞാല്‍ അധികാരത്തില്‍ തുടരാനുള്ള നിര്‍ബന്ധബുദ്ധി ശരിയല്ല. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുന്നതാണ് നല്ലത്. അതുകൊണ്ട് കാലാവധി കഴിഞ്ഞ അന്ന് മുതല്‍ താന്‍ സ്ഥാനമൊഴിയുമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നതാണ്. അതുകൊണ്ട് മാത്രമാണ് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ മാധവന് നായര്‍ക്കൊപ്പം നിലകൊള്ളാതിരുന്നത്.അതുവരെ അദ്ദേഹത്തിനൊപ്പം സജീവമായിരുന്നുവെങ്കിലും അവസാന കാലത്ത് അദ്ദേഹത്തെ തള്ളിപ്പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും മുണ്ടെന്നും പ്രവീണ്‍ പറഞ്ഞു. അദ്ദേഹവും മറ്റു ഭാരവാഹികളും എന്നോടൊപ്പം സ്ഥാനമൊഴിഞ്ഞുകൊടുക്കാന്‍ തയാറായിരുന്നുവെങ്കില്‍ മാധവന് നായരുടെ നേതൃത്തിലുള്ള കഴിഞ്ഞ കമ്മിറ്റിയുടെ പേര് ഫൊക്കാനയുടെ ചരിതത്തില്‍ തങ്ക ലിപികളില്‍ രേഖപ്പെടുത്തുമായിരുന്നു.
പുതുതായി സ്ഥാനം ഏറ്റെടുത്ത പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. പുതിയ നേതൃത്വത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പ്രവീണ്‍ അറിയിച്ചു.
Comments