Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യു എസ് കോൺഗ്രസ് മാൻ രാജ കൃഷ്ണമൂർത്തി നൈനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നേഴ്‌സിങ് സർവ്വേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു   - അനിൽ മറ്റത്തികുന്നേൽ

Picture

ചിക്കാഗോ: അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യൻ വംശജരായ നേഴ്‌സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതൽ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷണൽ നേഴ്‌സസ് ഓഫ് അമേരിക്ക - NAINA യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന നാഷണൽ സർവ്വേയ്ക്ക് പിന്തുണയുമായി യു എസ് കോൺഗ്രസ്സിലെ ഇന്ത്യൻ വംശജനായ പ്രതിനിധി രാജാ കൃഷ്ണമൂർത്തി. ഇത് സംബന്ധിച്ച് അദ്ദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്തുർത്യർഹമായ സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ നേഴ്‌സുമാർക്ക് അദ്ദേഹം തന്റെ സന്ദേശത്തിലൂടെ നന്ദി അർപ്പിക്കുകയും, ഇന്ത്യൻ നേഴ്‌സിങ് സമൂഹത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്ന ഈ ഉദ്യമത്തിൽ പങ്കാളികളാകുവാൻ എല്ലാ നേഴ്സുമാരോടും അഭ്യർത്ഥിക്കുകയും ചെയ്തു.  



ചുരുങ്ങിയ കാലം കൊണ്ട് തന്നെ മൂവ്വായിരത്തിലധികം പേര് സർവേയിൽ പങ്കെടുത്തു എങ്കിലും, കൂടുതൽ നേഴ്‌സുമാർ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലായി, വൈവിധ്യമാർന്ന മേഖലകളിൽ സേവനം ചെയ്യുന്നുണ്ട് എന്നുള്ള യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട്, കൂടിതൽ ആളുകളെ ഈ സർവ്വേയിൽ പങ്കെടുപ്പിക്കുവാനായുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണ് എന്ന് നൈനയുടെ പ്രസിഡണ്ട് ശ്രീമതി ആഗ്നസ് തേരാടി അറിയിച്ചു.  സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും സർവ്വേയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് ശ്രീമതി ആഗ്‌നസ് തേരാടി നന്ദി അറിയിച്ചു.  



നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ കുടിയേറ്റത്തിനും അതിജീവനത്തിനും ശക്തമായ പിന്തുണ നൽകിയ നേഴ്‌സിങ് മേഖലയിൽ ആയിരക്കണക്കിന് ഇന്ത്യൻ വംശജർ ജോലി ചെയ്യുന്നുണ്ട് എങ്കിലും, ഏഷ്യൻ നേഴ്‌സസ് എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഒതുങ്ങേണ്ടിവരുന്നവരാണ് ഇന്ത്യൻ നേഴ്‌സുമാർ. അത് കൊണ്ട് തന്നെ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്‌സുമാരെ സംബന്ധിച്ചുള്ള പൂർണ്ണമായ വിവരം സമാഹരിച്ച്, ദേശീയ തലത്തിൽ അർഹമായ സ്ഥാനം ലഭ്യമാക്കുവാൻ വേണ്ടിയുള്ള പരിശ്രമമാണ് ഈ നേഴ്സിങ്ങ് സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ പ്രമുഖ വ്യക്തികളുടെ പിന്തുണയോടെ നടത്തപെടുന്ന ഈ സർവ്വേ, അമേരിക്കൻ ഇന്ത്യൻ നേഴ്‌സുമാരുടെ ചരിത്രത്തിൽ ഒരു നാഴികകല്ലായി മാറും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് ഈ സർവ്വേയുമായി NAINA  മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്ന് പ്രസിഡണ്ട് ആഗ്നസ് തേരാടി  അറിയിച്ചു.


നൈനയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയും (www.nainausa.com) http://nainausa.com/index.php/national-survey-of-asian-indian-nurses/  എന്ന ഡയറക്റ്റ് ലിങ്കിലൂടെയും സർവ്വേ പൂർത്തീകരിക്കാവുന്നതാണ്. കൂടാതെ  1 -888 -61 NAINA (1 -888 - 616 - 2462) എന്ന toll free നമ്പറിൽ വിളിച്ചും  വിവരങ്ങൾ നൽകാവുന്നതാണ്.  ഇത് സംന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മേല്പറഞ്ഞ ടോൾ ഫ്രീ നമ്പരിലൂടെയും nainagb2015@gmail.com എന്ന ഈമെയിലിലൂടെയും  ലഭ്യവുന്നതായിരിക്കും . നൈനയുടേ സർവ്വേയുടെ നടത്തിപ്പിനായി രുപീകരിച്ച കമ്മറ്റിക്ക് വേണ്ടി  Simi Jesto Joseph, DNP, APN, NP-C   ( Public Relations NAINA National Survey Task Force), Suja Thomas, MSN. Ed., RN, CWOCN ( NAINA Communications Chair ) എന്നിവർ അറിയിച്ചതാണിത്.  

 

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code