ഫാ. തോമസ് കുന്നേല്‍ ടിഒആര്‍ അമേരിക്കയില്‍ നിര്യാതനായി
കോട്ടയം: കുടമാളൂര്‍ ടിഒആര്‍ സഭാംഗമായ ഫാ. തോമസ് കുന്നേല്‍ (60) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഒന്‍പതിന് അമേരിക്കയിലെ അയോവയിലെ സെന്റ് അംബ്രോസ് കത്തീഡ്രലില്‍. കുടമാളൂര്‍ കുന്നേല്‍ പരേതരായ തോമസ്ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ജോണ്‍, മത്തായി, ജയിംസ്, ജോസഫ്, ലില്ലിക്കുട്ടി, കുഞ്ഞൂഞ്ഞമ്മ. റാഞ്ചി അതിരൂപതാ സെക്രട്ടറി, യൂത്ത് ഡയറക്ടര്‍, ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഫാ. തോമസ് അമേരിക്കയിലെ ഡെസ് മൊയിന്‍സ് രൂപതയിലെ വിവിധ പള്ളികളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിച്ചുണ്ട്.
Comments