ചെങ്ങന്നൂര്‍: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് തെക്കേ കപ്ലാശ്ശേരില്‍ ടി.ജെ. സ്കറിയമേരിക്കുട്ടി ദമ്പതികളുടെ മകന് ജോസ് ജോയിയാണ് (39) മരിച്ചത്.
അബൂദബിയില്‍നിന്ന് 27ന് നാട്ടിലെത്തിയ ഇദ്ദേഹം ഹരിപ്പാട്ടെ ഒരു ലോഡ്ജില്‍ ക്വാറന്റീനിലായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
വെള്ളിയാഴ്ച രാവിലെ സ്രവം പരിശോധനക്ക് അയച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിച്ചു. കരള്‍രോഗ ബാധിതനായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരിശോധനഫലം കിട്ടിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Comments