Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നൊമ്പരക്കാഴ്ച; പ്ലാറ്റ്‌ഫോമില്‍ മരിച്ചു കിടക്കുന്ന അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടി

Picture

പട്‌ന: മരിച്ചു കിടക്കുന്ന അമ്മ, മൃതദേഹത്തിനു മുകളില്‍ പുതപ്പിട്ടും വലിച്ചും കളിക്കുന്ന രണ്ടു വയസ്സുകാരന്‍. സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മനുഷ്യമനസാക്ഷിയെ തന്നെ കുത്തിനോവിക്കുകയാണ്. ബിഹാറിലെ മുസഫര്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

 

തിങ്കളാഴ്ചയാണ് ഇരുപത്തിമൂന്നുകാരിയായ യുവതി ഗുജറാത്തില്‍നിന്നു മുസഫര്‍പൂരിലേക്ക് യാത്രതിരിച്ചത്. കനത്ത ചൂടില്‍ വിശപ്പും നിര്‍ജലീകരണവും മൂലം യുവതി കുഴഞ്ഞുവീണു മരിച്ചു. മുസഫര്‍പൂരില്‍ എത്തുന്നതിനു മുന്‍പായിരുന്നു മരണം. ഇവരുടെ മൃതദേഹം പ്ലാറ്റ്‌ഫോമില്‍ കിടത്തിയതോടെ രണ്ടു വയസ്സുകാരന്‍ ഇവരുടെ ശരീരം മറച്ചിരുന്ന പുതപ്പ് വലിക്കുകയും മാറ്റുകയും ചെയ്യുകയായിരുന്നു. അമ്മ എഴുന്നേക്കുന്നത് നോക്കിയിരുന്ന കുഞ്ഞിന്റെ കളി ഒപ്പമുണ്ടായിരുന്നവര്‍ക്ക് ഹൃദയഭേദകമായി. മുതിര്‍ന്ന പയ്യന്‍ വന്ന് വിളിച്ചുകൊണ്ടു പോകുന്നതുവരെ കുരുന്ന് ഇത്തരത്തില്‍ കളിതുടര്‍ന്നു.

 

സഹോദരിക്കും സഹോദരീ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പമാണ് യുവതി യാത്ര ചെയ്തിരുന്നത്. ട്രെയിനില്‍ ഭക്ഷണവും വെള്ളവും ലഭിക്കാത്തത് ഇവരുടെ നിലഗുരുതരമാക്കി. ഇവര്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും അതിനാല്‍ കുടുംബത്തോടെ മുസഫര്‍പുരില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

 

കോവിഡ് വ്യാപനവും ലോക്ഡൗണും തുടരുന്നതിനിടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. സൈക്കിളുകളിലും കാല്‍നടയായും വരെ ഇവര്‍ മടങ്ങുന്നുണ്ട്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ശ്രമിക് ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code