Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നാട്ടിലൊരു കൂട്ടുകാരന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു   - പോള്‍ ജോര്‍ജ് പൂവത്തേരില്‍

Picture

ഷാര്‍ജ: കേരളാ സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ കീഴില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വേണാട് ടൂറിസം സഹകരണ സംഘം ക്ലിപ്തം. നമ്പര്‍ ഝ1650 പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ച നാട്ടിലൊരു കൂട്ടുകാരന്‍ പദ്ധതി  ആരംഭിച്ചു.

 

ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഹാളില്‍ വേണാട് ടൂറിസം സഹകരണ സംഘം പ്രസിഡന്റ് അഡ്വ.തോമസ് വൈദ്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ. പി . ജോണ്‍സണ്‍ പദ്ധതി ഉത്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ.റഹീം ലോഗോ പ്രകാശനം നടത്തി.

 

NSS കുന്നത്തൂര്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അജിത്കുമാര്‍ ബി.പിള്ളക്ക് ആദ്യ ഓഹരി കൈമാറി.ശാസ്താംകോട്ട ഡി.ബി.കോളജ് അലുമ്‌നി പ്രസിഡന്‍റ് V.P.{ശീകുമാര്‍, ഇന്‍കാസ് ഡഅഋ പ്രസിഡന്‍റ് മഹാദേവന്‍ വാഴശ്ശേരില്‍, കൊല്ലം പ്രവാസി അസ്സോസിയേഷന്‍ പ്രസിഡന്റ് പ്രസിഡന്റ് മാത്യു ജോണ്‍, കരുനാഗപ്പള്ളി അസോസിയേഷന്‍ രക്ഷാധികാരി അഷറഫ് കരുനാഗപ്പള്ളി, തേവലക്കര അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് തരകന്‍, ഇന്‍ഡ്യന്‍ അസോസിയേഷന്‍ ജോ. സെക്രട്ടറി ശ്രീനാഥ്, സലീം മൈനാഗപ്പളളി, പോള്‍ ജോര്‍ജ് പൂവത്തേരില്‍, ശിവപ്രസാദ് മൈനാഗപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ ജേക്കബ് തരകന്‍ സ്വാഗതവും ബിജു തങ്കച്ചന്‍ നന്ദിയും പറഞ്ഞു. പ്രവാസികള്‍ക്ക് അവരുടെ നാടുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ കാര്യങ്ങളിലും ആവശ്യമായ സേവനങ്ങള്‍ വേണാട് ടൂറിസം നല്‍കും. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്, എന്‍ജിനിയേഴ്‌സ് തുടങ്ങിയ പ്രഫഷണലുകളുടെ ടീമിന്റെ സേവനങ്ങള്‍ ലഭയമാക്കും.. സ്കൂള്‍ കോളജ് അഡ്മിഷനുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശ്ശങ്ങള്‍ ലഭിക്കും. കേന്ദ്രസംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,പ്രവാസി ക്ഷേമ ബോര്‍ഡ് നോര്‍ക്ക റൂട്ട്‌സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കും. ഡ്രൈവര്‍, ടാക്‌സി, വീടും പരിസരവും വൃത്തിയാക്കാനുള്ള സ്റ്റാഫ്, ഹോം ഗാര്‍ഡ്, ഇഇഠഢ തുടങ്ങിയ എല്ലാ അവശ്യ സര്‍വ്വീസുകളും എയര്‍ ബസ് റെയില്‍ ടിക്കറ്റ് ബുക്കിങ്ങും ലഭ്യമാക്കും. നാട്ടിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടി ഹെല്‍ത്ത് ക്ലബ് രൂപീകരിക്കും.

 

പദ്ധതിയില്‍ അംഗമാകാന്‍ കുറഞ്ഞത് പതിനായിരം രൂപയുടെ ഓഹരി എടുക്കണം. ഓഹരി തുക 3 വര്‍ഷത്തിനു ശേഷം ആവശ്യക്കാര്‍ക്ക് ലാഭവിഹിതം സഹിതം തിരികെ എടുക്കാവുന്നതാണ്.ഓഹരി ഉടമകള്‍ക്ക് വേണാട് ടൂറിസംസഹകരണ സംഘം വഴി 3 മാസം മുന്‍കൂറായി ബുക്ക് ചെയ്യുന്ന അസോസിയേറ്റഡ് പ്രോപ്പര്‍ട്ടികളുടെ (ഹോം സ്റ്റേ, റിസോര്‍ട്ട്, ഹോട്ടല്‍, ഹൗസ് ബോട്ട്, തുടങ്ങിയവ) വാടകയിനത്തില്‍ താരിഫ് റേറ്റില്‍ നിന്നും മിനിമം 5 % ഡിസ്കൗണ്ട് ലഭ്യമാക്കും. നാട്ടിലെ അടിയന്തിര ആവശ്യങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പലിശരഹിത വായ്പയും ലഭിക്കും.വേണാട് ടൂറിസത്തിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.75% (മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.25%) വാര്‍ഷിക പലിശ ലഭ്യമാണ്. 2018ല്‍ ടൂറിസം സഹകരണ വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനാണ് വേണാട് ടൂറിസം ഉദ്ഘാടനം ചെയ്തത്.



അഡ്വ.തോമസ് വൈദ്യന്‍, പ്രസിഡന്റ്, വേണാട് ടൂറിസം മെമ്പര്‍ ബ്ലോക്ക് പഞ്ചായത്ത് ശാസ്താംകോട്ട & നോട്ടറി ഗവ. ഓഫ് ഇന്ത്യ.
Contact No. +97155 5859844
C-mail : advvaidyan@gmail.com

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code