Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇറാഖിലെ ക്രൈസ്തവരെ സംരക്ഷിക്കണമെന്ന് പാപ്പ ഇറാഖി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു

Picture

വത്തിക്കാന്‍ സിറ്റി: അതികഠിനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഇറാഖിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഇറാഖി പ്രസിഡന്‍റ് ബര്‍ഹാം സാലേയോട് നേരിട്ട് ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് പാപ്പയുമായും പരിശുദ്ധ സിംഹാസനത്തിന്റെ ഉന്നത പ്രതിനിധികളുമായും ചര്‍ച്ച നടത്തുവാന്‍ ഇറാഖി പ്രസിഡന്‍റ് വത്തിക്കാനിലെത്തിയത്. ഇറാഖില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘടനയുടെ ആക്രമണങ്ങളെ ഭയന്ന് പലായനം ചെയ്യേണ്ടിവന്ന ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് െ്രെകസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് സമാധാനവും, സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഊന്നിയുള്ളതായിരുന്നു മാര്‍പാപ്പയും പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

 

രാജ്യത്ത് െ്രെകസ്തവരുടെ ചരിത്രപരമായ സാന്നിധ്യം നിലനിര്‍ത്തുന്നതിനെ പറ്റിയും ചര്‍ച്ച നടന്നു. ഇറാഖ് സന്ദര്‍ശിക്കാനായുള്ള ആഗ്രഹം മാര്‍പാപ്പ പ്രകടിപ്പിച്ചുവെന്നും, അതിനെപ്പറ്റി ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നും പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. എന്നാല്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സംബന്ധിച്ച തീയതിക്ക് സ്ഥിതീകരണമായിട്ടില്ല. െ്രെകസ്തവരും മുസ്ലിങ്ങളും തമ്മില്‍ സഹവര്‍ത്തിത്വത്തോടെ ജീവിച്ചാല്‍ മാത്രമേ തീവ്രവാദം ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നു ബര്‍ഹാം സാലേയുടെ ഓഫീസ് വിശദീകരിച്ചു. കൂടിക്കാഴ്ചയ്ക്കു ഒടുവില്‍ ഇരുവരും സമ്മാനങ്ങള്‍ കൈമാറി. പ്രാചീന ലോകത്തെ നിയമമായിരുന്ന ഹമുറബി പ്രമാണത്തിന്റെ പകര്‍പ്പ് പ്രസിഡന്റ്, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നല്‍കി. െ്രെകസ്തവ ഇസ്ലാമിക സഹോദര്യം സംബന്ധിച്ച് എഴുതിയ പ്രബോധനത്തിന്റെ പകര്‍പ്പും മെഡലുമാണ് മാര്‍പാപ്പ പ്രസിഡന്റിന് സമ്മാനമായി നല്‍കിയത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code