Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇറാഖില്‍ ഫ്രഞ്ച് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയിലെ നാലു പേരെ കാണാതായി

Picture

പാരീസ്: ഫ്രാന്‍സ് ആസ്ഥാനമായുള്ള 'ക്രിസ്ത്യന്‍സ് ഓഫ് ദി മിഡില്‍ ഈസ്റ്റ്' എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനയിലെ നാലുപേരെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് കാണാതായി. സംഘടനയുടെ അധ്യക്ഷന്‍ ബെഞ്ചമിന്‍ ബ്ലന്‍ചാഡ് വെള്ളിയാഴ്ച പാരീസില്‍ നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് സംഘടനയിലെ അംഗങ്ങളുടെ തിരോധനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കാണാതായവരില്‍ മൂന്നു പേര്‍ ഫ്രഞ്ച് വംശജരും, ഒരാള്‍ ഇറാഖി വംശജനുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 2014ല്‍ മൊസൂള്‍ നഗരം ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കൈയടക്കിയതിനുശേഷം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായ െ്രെകസ്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു സംഘടന.

 

കുര്‍ദിഷ് തലസ്ഥാനമായ ഇര്‍ബില്‍ പട്ടണത്തിലും ക്രിസ്ത്യന്‍സ് ഓഫ് ദി മിഡില്‍ ഈസ്റ്റ് സംഘടന സജീവമായിരുന്നു. വിസ പുതുക്കാനും, മറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുമായാണ് കാണാതായ സംഘടനയിലെ അംഗങ്ങള്‍ ബാഗ്ദാദിലെത്തിയത്. നഗരത്തില്‍ ഒരു സ്കൂള്‍ ആരംഭിക്കാന്‍ സംഘടനയിലെ ഈ അംഗങ്ങള്‍ സംഘം പദ്ധതിയിട്ടിരുന്നു. ഫ്രഞ്ച്, ഇറാഖി അധികൃതര്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ബെഞ്ചമിന്‍ ബ്ലന്‍ചാഡ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സംഘടനയ്ക്ക് വേണ്ടി അനവധി വര്‍ഷങ്ങള്‍ ജോലി ചെയ്ത അനുഭവ സമ്പത്തുള്ളവരെയാണ് കാണാതായിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code