Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ന്യൂയോര്‍ക്കില്‍ ഫെബ്രുവരി ഒന്നിനു ശനിയാഴ്ച   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ന്യൂയോര്‍ക്ക്: സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950 ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 1 ന് ശനിയാഴിച്ച ഉച്ചയ്ക്ക് 2 മണിക്ക് ഹാര്‍ട്‌സ് ഡെയിലിലുള്ള Our Lady of Shkodra - Albanian Church ഓഡിറ്റോറിയത്തില്‍ (361 W Hartsdale Ave, Hartsdale, New York 10530)ല്‍ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തപ്പെടുന്നു.


ഇന്ത്യയുടെ സാഹോദര്യം കാത്തുസൂക്ഷിക്കാന്‍ ഭരണഘടനയാണ് നമ്മെ വഴികാട്ടിയത്.ഭാരത്തത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും , സാമ്പത്തികവും, രാഷ്ട്രിയവുമായാ നീതി ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുകയും അത് നിയമമാക്കുകയും അതിനെ നമുക്കായി സമര്‍പ്പിച്ച ജനുവരി 26 നമ്മെ സംബന്ധിച്ചെടത്തോളം മറക്കാനാവാത്ത ഒന്നാണ്.ഇന്ത്യയുടെ എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് നമ്മുടെ രാജ്യത്തോടുള്ള രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കുന്ന അവസരമാക്കി ഇതിനെ വിനിയോഗിക്കണമെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അഭ്യര്‍ഥിച്ചു .

ഒരു സ്വതന്ത്ര രാജ്യം റിപ്പബ്ലിക്ക് ആകുമ്പോള്‍ ആണ് അവിടുത്തെ ജനങ്ങള്‍ തീര്‍ത്തും ആ രാജ്യത്തിന്റെ അവകാശികള്‍ ആകുന്നത്. സാമ്രാജ്യത്തിന്റെ ഒരു നുകങ്ങളും ഇല്ലാതെ, ഒരു രാജാവും സ്വന്തമാണെന്ന് അവകാശപ്പെടാതെ ജനങ്ങളുടെ മാത്രം രാജ്യമാണ് ഇന്ത്യ എന്ന് പറയാനുള്ള അവകാശം ആണ് റിപ്പബ്ലിക്ക് ദിനം നമുക്ക് നല്‍കുന്നത്. അതുകൊു തന്നെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനം എല്ലാ ഭാരതീയര്‍ക്കും ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും ദിവസമാണ്. അത് ആഘോഷിക്കേണ്ട ഒരു ദിവസമാണ്.

 

ഈവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നത് കേരള രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ ഗര്‍ജിക്കുന്ന സിംഹം വി.ടി . ബല്‍റാം എം.എല്‍. എ ആണ്. കൂടാതെ നാഷണല്‍ ഐ.എന്‍.ഒ.സി കേരളാ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്,ട്രഷറര്‍ സജി എബ്രഹാം,Rev.Dr. വര്‍ഗീസ് എബ്രഹാം(നാഷണല്‍ ട്രഷര്‍), ചാക്കോ കോയിക്കലേത്ത് (റീജ.വൈസ് പ്രസിഡന്റ്) തുടങ്ങി സാമുഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അറിയിച്ച് സംസരിക്കുന്നതയിരിക്കും.

 

പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന കലാപരിപാടികളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും, പുതുമയാര്‍ന്ന കലാ പരിപാടികളും ,. വ്യത്യസ്തമായ രീതിയില്‍ നൃത്താവിഷ്കാരങ്ങള്‍ കോര്‍ത്തിണക്കി നയനമനോഹാരിത വിളിച്ചോതുന്ന നൂതന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത് . കുടാതെ കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ട്് ജനറല്‍ കണ്‍വീനര്‍മാരായ വര്‍ഗിസ് ജോസഫ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ലൈസി അലക്‌സ്, ഗണേഷ് നായര്‍ എന്നിവര്‍ അറിയിച്ചു.

 

ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഇന്ത്യക്കാരേയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കു ന്നതായി കണ്‍വീനര്‍മാരായ കെ .ജി. ജനാര്‍ദ്ദനന്‍ , ജോണ്‍ കേ മാത്യു (ബോബി), ഷീല ജോസഫ് ,ഷാജി ആലപ്പാട്ട് , ആന്റോ വര്‍ക്കി, ജോയ്‌സ്ന്‍ മണവാളന്‍ ,രാജന്‍ ടി ജേക്കബ്, ബിപിന്‍ ദിവാകരന്‍ ,ഇട്ടൂപ് ദേവസ്യ ,സജി മറ്റമന , ലീന ആലപ്പാട്ട്, സുരേന്ദ്രന്‍ നായര്‍ ,ലിനു ജോണ്‍,തോമസ് ജോണ്‍, ഷയിനി ഷാജാന്‍ , രാജ് തോമസ്, ബാബു തുമ്പയില്‍,ജോര്‍ജ് കുട്ടി ഉമ്മന്‍ ,പൗലോസ് വര്‍ക്കി എന്നിവര്‍ അറിയിച്ചു .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code