കാനഡയില്‍ അക്രമിയുടെ കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം
ടൊറന്റോ: കാനഡ ടൊറന്േറാ യോര്‍ക് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രി കാമ്പസില്‍വെച്ച് നീലഗിരി കൂനൂര്‍ സ്വദേശിനി റേച്ചല്‍ ആല്‍ബര്‍ട്ടിനാണ് (23) കുത്തേറ്റത്. ഏഷ്യന്‍ വംശജനായ യുവാവാണ് അക്രമിയെന്ന് സംശയിക്കുന്നു.
ഇയാളെ പിടികൂടിയിട്ടില്ല. കഴുത്തിന്‍െറ ഭാഗത്താണ് കുത്തേറ്റത്. കുത്തിയശേഷം കുറച്ചുദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും നില അതി ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments