Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാധ്യമപ്രവര്‍ത്തകയുടെ പ്രസംഗത്തിന് വിലക്കേര്‍പ്പെടുത്തി ജോര്‍ജിയ സര്‍വകലാശാല   - പി പി ചെറിയാന്‍

Picture

ജോര്‍ജിയ: ജോര്‍ജിയയിലെ സത്തേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കാനെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകയും, ഫല്‌സതീന്‍ ജനതയ്ക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യിസ്രായേലി നു വിലക്കേര്‍പ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന ബി.ഡി.എസ് ധ ബോയ്‌കോട്ട്, ഡൈവസ്റ്റ്, സാങ്ക്ഷന്‍പ എന്ന ഫലസ്തീന്‍ മൂവ്‌മെന്റിന് പിന്തുണ നല്‍കുകയും ചെയ്യുന്നഎബ്ബി മാര്‍ട്ടിനെ തടഞ്ഞ് അധികൃതര്‍.

 

യിസ്രായേല്‍ സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകയായണ് ഈ മാധ്യമപ്രവര്‍ത്തക യിസ്രായേലിന് അനുകൂലമായുള്ള അമേരിക്കന്‍ നയത്തില്‍ ഒപ്പുവെച്ചില്ല എന്നതിന്റെ പേരിലാണ് പ്രസംഗത്തില്‍ നിന്നും തടഞ്ഞത്.

 

യിസ്രായേലിന് മേല്‍ വിലക്കേര്‍പ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന ഫല്‌സതീന്‍ മൂവ്‌മെന്റായ ബി.ഡി.എസിന് എതിരായി കൊണ്ടു വന്ന യു.എസ് നിയമത്തിന് പിന്തുണയറിക്കുന്ന വ്യവസ്ഥയില്‍ ഒപ്പു വെക്കാനാണ് എബ്ബി മാര്‍ട്ടിനോട് യൂണിവേഴ്‌സിറ്റി അധികൃതര്‍ ആവശ്യപ്പെട്ടത്.

 

ബി.ഡി.എസിനെതിരായി നിയമനിര്‍മാണം കൊണ്ടു വന്നിട്ടുള്ള ജോര്‍ജിയയില്‍ ഈ നിയമത്തിന് പിന്തുണ നല്‍കിയാല്‍ മാത്രമേ പ്രസംഗം നടത്താന്‍ പറ്റൂ എന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചത്. ഇതിനു വഴങ്ങാതിരുന്നതിനാലാണ് അബി മാര്‍ട്ടിനെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബി.ഡി.എസ് യു.എസിലെ കോളേജുകളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2005 ല്‍ 170 ഫല്‌സതീന്‍ രാഷ്ട്രീയ കക്ഷികളും അഭയാര്‍ത്ഥികളുടെ കൂട്ടായ്മയും മറ്റു മനുഷ്യാവകാശ സംഘടനകളും ചേര്‍ന്നാണ് ബി.ഡി.എസ് എന്ന പ്രസ്ഥാനം നിര്‍മിച്ചത്.

 

സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന കോളേജുകളില്‍ ഇസ്രഈല്‍ ഫലസ്തീന്‍ ജനതയോട് ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ശ്രദ്ധയില്‍പെടുത്തുകയും യു.എസുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കമ്പനികളോട് യിസ്രായേലുമായുള്ള വിവിധമേഖലകളിലെ സഹകരണം നിര്‍ത്തിവെക്കാനും ബി.ഡി.എസ് ആഹ്വാനം ചെയ്യുന്നു.

 

എന്നാല്‍ ബി.ഡിഎസിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാരും നീക്കങ്ങള്‍ നടത്തുന്നുണ്ട്.
ജോര്‍ജിയയില്‍ ഉള്‍പ്പെടെ 28 സ്‌റ്റേറ്റ്‌സുകളില്‍ 2014 ല്‍ ബി.ഡി.എസിനെതിരെ നിയമനിര്‍മാണംകൊണ്ടുവന്നിട്ടുണ്ട്.

 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 ന് യു..എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എസിലെ ഫെഡറല്‍ സംവിധാനത്തില്‍ വരുന്ന മതവിശ്വാസമായും വംശമായും വിശേഷിപ്പിക്കുന്ന എക്‌സിക്ൂട്ടീവ് ഓര്‍ഡറും പാസാക്കിയിട്ടുണ്ട്.
ഇതുപ്രകാരം ഫെഡറല്‍ഫണ്ടിങ്ങ് സ്വീകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബി.ഡി.എസ് പരിപാടി നടത്തിയാല്‍ അത് ജൂതവിരുദ്ധ പരാമര്‍ശമാവുകയും ആ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കുള്ള ഫെഡറല്‍ ഫണ്ടിങ് നഷ്ടമാവുകയും ചെയ്യും

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code