Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ കുര്യന്‍ പ്രക്കാനത്തിനു ഫൊക്കാനയുടെ ആശംസകള്‍   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

നോര്‍ത്ത്അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്ടീ അംഗവും എന്നും ഫൊക്കാനയുടെ സഹപ്രവര്‍ത്തകനുമായ ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഫോകാനയുടേയുടെയും നോര്‍ത്ത്അമേരിക്കന്‍ മലയാളികളുടെ അഭിനന്ദനങ്ങള്‍.

 

പ്രവാസികളുടെ രാഷ്ട്രീയപ്രവേശനം എന്ന ആവിശ്യവുമായി കേരള നിയമസഭയിലേക്ക് മത്സരത്തിന്റെ ഗോദായില്‍ അങ്കപടപുറപ്പാടിനൊരുങ്ങി പ്രവാസി ലോകത്തും കേരളത്തിലും നിറസാന്നിധ്യമായ ഇദ്ദേഹം കാനഡയിലെ പ്രമുഖ സംഘടനയായ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ പ്രസിഡന്‍റ് ആണ്. വിജയകരമായി പത്തുവര്ഷം പൂര്‍ത്തിയാക്കിയ പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയന്‍ നെഹ്രുട്രോഫിവള്ളംകളിയുടെ നെടുനായകനാണ് ഇദ്ദേഹം. നോര്‍ത്ത് അമേരിക്കയിലെ ആദ്യ ഓണ്‍ലൈന്‍ ചാനലായ മലയാള മയൂരം ടി വി യുടെ സ്ഥാപകന്‍, പ്രവാസി മലയാളി മുന്നണി ചെയര്‍മാന്‍ , തുടങ്ങി വിവിധ മേഘലയില്‍ ശ്രീ പ്രക്കാനം പ്രവാസി ലോകത്ത്‌സജീവമാണ്.

 

ആദ്യ ലോക കേരള സഭയില്‍ കാനഡയില്‍ നിന്ന് പ്രത്യേക ക്ഷണിതാവായി ഇദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് പ്രവസികുടെ രാഷ്ട്രീയ പ്രവേശനം ഉള്‍പ്പെടെയുള്ള അവിശ്യങ്ങള്‍ അദ്ദേഹം ലോക കേരള സഭയില്‍ അവതരിപ്പിച്ചിരുന്നു.


വര്‍ഷങ്ങളായി പ്രവസിലോകത്തു സജീവമായി പ്രവര്‍ത്തിക്കുന്ന ശ്രീ കുര്യന് ലഭിച്ച ഈ അംഗീകാരത്തില്‍ ഫോക്കാന അഭിമാനിക്കുന്നതായി ഫോക്കാന പ്രസിഡണ്ട് ശ്രീ മാധവന്‍ നായര്‍ ആശംസിച്ചു. ഈ തീരുമാനം കൈകൊണ്ട കേരള സര്‍ക്കാരിനു അദ്ദേഹം നന്ദി പറഞ്ഞു.

 

എന്നും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ തോളിലേറ്റുന്ന ശ്രീ കുര്യന് ഇത് അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് ഫൊക്കാന സെക്രട്ടറി ടോമി കൊക്കാട്, ഫൊക്കാന മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍, മുന്‍ ട്രഷര്‍ സണ്ണി ജോസഫ്,കാനഡ റീജണല്‍ വൈസ് പ്രസിഡന്റ് ബൈജു മോന്‍ ജോര്‍ജ് എന്നിവര്‍ അഭിപ്രായപ്പെട്ടു.


ശ്രീ കുര്യന്‍ പ്രകനത്തിന് നേടിയ അംഗീകാരം ഫൊക്കാന കുടംബത്തിനു കിട്ടിയ അംഗീകാരം കുടി ആണ് എന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍ മാമ്മന്‍ സി ജേക്കബ് ,ഫൊക്കാന ഭാരവാഹികള്‍ ആയ സജിമോന്‍ ആന്റണി , : ശ്രീകുമാര്‍ ഉണ്ണിത്താന്‍, എബ്രഹാം കളത്തില്‍, ഡോ. സുജാ കെ. ജോസ്, വിജി എസ്. നായര്‍ ട്രഷര്‍,പ്രവീണ്‍ തോമസ് . ഷീലാ ജോസഫ് , ലൈസി അലക്‌സ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

 

ശ്രീ കുര്യന്‍ തുടര്‍ന്നും പ്രവാസി ലോകത്ത് തന്റെ തേനതായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കട്ടെ എന്ന് ഫോക്കാന നേതാവും പ്രമുഖ പ്രവാസിയുമായ ശ്രീ പോള്‍ കറുകപിള്ളി അഭിപ്രായപ്പെട്ടു.


.
351 അംഗ ലോക കേരള സഭയില്‍ കേരളത്തിലെ എല്ലാ നിയമസഭാങ്ങളെയും പാര്‍ലമെന്റ് അംഗങ്ങളും അംഗങ്ങള്‍ ആണ്. ലോക കേരള സഭയില്‍ 99 പേരാണ് ഇന്ത്യക്ക് വെളിയില്‍ ഉള്ള പ്രവാസികളുടെ അംഗബലം. ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്‌സില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംഘാടക സമിതിയോഗം പരിപാടിയുടെ വിജയത്തിന് വിവിധ ഉപസമിതികള്‍ രൂപീകരിച്ചു.

 

കേരള സമൂഹവും സംസ്കാരവും ലോകമാകെ വ്യാപിക്കുകയാണ്. ഈ തിരിച്ചറിവാണ് ലോക കേരള സഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗര?ാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്‍റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.

 

കുര്യന്‍ പ്രക്കാനം കുടുബസമേതം കാനഡയില്‍ ആണ് താമസം. പത്തനംതിട്ട ജില്ലയില്‍ പ്രക്കാനം സ്വദേശിയാണ് ഇദ്ദേഹം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code