Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വ്യാജ സര്‍വകലാശാല പ്രവേശന തട്ടിപ്പ്: അറസ്റ്റിലായവരില്‍ ഏറെയും ഇന്ത്യക്കാര്‍

Picture

വാഷിങ്ടണ്‍: കുടിയേറ്റ തട്ടിപ്പ് കണ്ടെത്താന്‍ യു.എസ് സര്‍ക്കാര്‍ നടത്തുന്ന വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയ 90 വിദേശ വിദ്യാര്‍ഥികളെ യു.എസ്. ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്മന്‍െറ് അറസ്റ്റ് ചെയ്തു. ഇതില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇവരില്‍ പലരും ഇന്ത്യയിലെ യു.എസ് എംബസി അനുവദിച്ച അംഗീകൃത വിസ ഉപയോഗിച്ച് നിയമപരമായാണ് യു.എസിലെത്തിയത്.

 

ഡെട്രോയ്റ്റ് മെട്രോപൊളിറ്റന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഫാര്‍മിങ്ടണ്‍ എന്ന വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയ 161 വിദ്യാര്‍ഥികളെ ഐ.സി.ഇ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെയാണ് 90 പേര്‍ വീണ്ടും അറസ്റ്റിലാവുന്നത്. ഇതേതുടര്‍ന്ന് ഐ.സി.ഇ പിരിച്ചു വിടുക എന്ന് ഹാഷ് ടാഗ് പ്രതിഷേധം ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

 

ഈ സര്‍വകലാശാല മാര്‍ച്ചില്‍ അടച്ചു പൂട്ടുമ്പോള്‍ അവിടെ 600 വിദ്യാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്മന്‍െറ്(ഐ.സി.ഇ) ഇതുവരെ 250ലേറെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 80 ശതമാനത്തോളം വിദ്യാര്‍ഥികളേയും സ്വമേധയാ വിട്ടയച്ചിരുന്നു. ബാക്കി 20 ശതമാനം വിദ്യാര്‍ഥികളില്‍ പകുതി പേര്‍ക്ക് യു.എസില്‍ നിന്ന് നീക്കം ചെയ്തതായുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ട്.

 

പ്രവേശനം നേടിയത് വ്യാജ സര്‍വകലാശാലയിലാണെന്നും അവിടെ ക്ലാസുകളില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അറിയാമെന്ന് ഫെഡറല്‍ പ്രോസിക്യുട്ടര്‍ അവകാശപ്പെട്ടു. അതേസമയം, വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത നീക്കം ക്രൂരവും ഞെട്ടിക്കുന്നതുമാണെന്ന് സെനറ്ററും ഡെമോക്രാറ്റിക്കിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ എലിസബത്ത് വാറന്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

 

‘‘ഉയര്‍ന്ന നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം യു.എസ് വാഗ്ദാനം ചെയ്യുമെന്ന് ഈ വിദ്യാര്‍ഥികള്‍ വെറുതെ സ്വപ്നം കണ്ടു. എന്നാല്‍ അവരെ തിരിച്ചയക്കാന്‍ വേണ്ടി ഐ.സി.ഇ വിദ്യാര്‍ഥികളെ കബളിപ്പിക്കുകയും കെണിയില്‍ പെടുത്തുകയും ചെയ്തു.’’ വാറന്‍ ട്വീറ്റ് ചെയ്തു.

 

എട്ട് റിക്രൂട്ടര്‍മാര്‍ക്കെതിരെ ഐ.സി.ഇ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ ഏഴ് പേര്‍ കുറ്റം സമ്മതിച്ചു. എട്ട് റിക്രൂട്ടര്‍മാര്‍ക്കെതിരെ വിസ തട്ടിപ്പിനുള്ള ഗൂഢാലോചനക്കാണ് കേസെടുത്തിരിക്കുന്നത്. ബിരുദ കോഴ്‌സിന് മൂന്ന് മാസത്തേക്ക് 2500 യു.എസ് ഡോളര്‍ വ്യാജ സര്‍വകലാശാല വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code