Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ ലൈഫ് കണ്‍വന്‍ഷന്‍ ഗംഭീര വിജയം; നോണ്‍ ഇമിഗ്രന്റ് വിസാക്കാര്‍ക്കു വേണ്ടിയുള്ള തുടര്‍നടപടികളുമായി ഫോമാ   - അനില്‍ അഗസ്റ്റിന്‍, ഫോമാ ലൈഫ് പി. ആര്‍. ഓ

Picture

ഷിക്കാഗോ: ഷാംമ്പര്‍ഗ് ബാങ്ക്വറ്റ് ഹാളില്‍ വയ്ച്ചു നടന്ന ഫോമായുടെ ആദ്യത്തെ ലീഗല്‍ ഇമിഗ്രന്റ്‌സ് ഫെഡറേഷന്‍ (ലൈഫ്) കണ്‍വന്‍ഷന്‍ വന്‍വിജയമായി. അമേരിക്കയിലുള്ള ഏതൊരാളുടെയും സ്വപ്നമായ ഗ്രീന്‍കാര്‍ഡ്, ഒരു ആയുസുകൊണ്ട് നേടിയെടുക്കാന്‍ കഴിയാത്ത വിധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്ന ഈ അവസരത്തല്‍ ഫോമായുടെ ഈ ചുവടുവെയ്പ് എന്തുകൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ചു. അമേരിക്കന്‍ രാഷ്ട്രീയത്തിലെ അതികായകന്മാര്‍ അണിനിരന്ന വേദിയില്‍ വിസാ സംബന്ധമായ പ്രശ്‌നങ്ങളില്‍ പ്രയാസമനുഭവിക്കുന്നവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രിയുണ്ടായിട്ടും ഒരു തൊഴില്‍ പോലും ചെയ്യുവാന്‍ അവസരം നിഷേധിക്കുന്നത് അന്യായമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചവര്‍ക്ക്, ഇതൊരു നല്ല തുടക്കമാണ്, നമുക്കൊരുമുച്ചു മുന്നോട്ടു നീങ്ങാമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രാറ്റ് പാര്‍ട്ടിയിലെയും വിവിധ അമേരിക്കന്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയഭേദമെന്യേ സഹായങ്ങള്‍ വാഗ്ദാനം നല്‍കി. ഈ വിഷയത്തില്‍ ഫോമായോടൊപ്പം ഇല്ലിനോയി ഇമ്മിഗ്രേഷന്‍ ഫോറവും ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബും സഹകരിച്ചിരുന്നു.

 

ഫോമാ ലൈഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രമുഖരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് ചീഫ് ടിം ഷ്‌നൈദര്‍, സ്റ്റേറ്റ് റെപ്രേസെന്റെറ്റിവ് ടോം മോറിസന്‍, ഡോക്ടര്‍ സാം പെട്രോഡ, കോണ്‍ഗ്രസ്മാന്‍ രാജ കൃഷ്ണമൂര്‍ത്തി, രാഷ്ട്രീയ പ്രതിനിധികളായ മാറ്റ് ഫ്‌ലാം, ലാഡി സിംഗ് എന്നിവര്‍ ഉള്‍പ്പെടും. അമേരിക്കയുടെ വിവിധ സിറ്റികളില്‍ നിന്നും കണ്‍വന്‍ഷനു വന്ന എല്ലാവര്‍ക്കും ഫോമായുടെ നാമത്തില്‍ ഇമിഗ്രേഷന്‍ ചെയര്‍മാന്‍ സാം ആന്‍റ്റോ ഹാര്‍ദ്ദവമായി സ്വാഗതം ആശംസിച്ചു. മറ്റാരും മുന്കയ്യെടുക്കാത്ത വിഷയങ്ങളില്‍ സധൈര്യം മുന്നിട്ടറങ്ങുന്ന ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം സദസ്സിനു വിവരിച്ചു. ഒരു വലിയ സമൂഹത്തെ ഒട്ടാകെ ബാധിക്കുന്ന ഒരു വലിയ സാമൂഹ്യപ്രശ്!നത്തെ അതിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് അധികാരികളുടെ മുന്നില്‍ എത്തിക്കുകയും വേണ്ട നടപടികള്‍ എടുക്കുവാന്‍ തക്കവിധം തുടര്‍ നടപടികളുമായി മുന്നോട്ടു പോകുക എന്ന വലിയ ദൗത്യമാണ് ഫോമാ ഏറ്റെടുത്തിരിക്കുന്നത് എന്ന് എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം പറഞ്ഞു.

 

ആയിരക്കണക്കിന് ആള്‍ക്കാര്‍ അനുഭവിക്കുന്ന ഈയൊരു പ്രശ്‌നത്തെ കണ്ടിട്ടും കണ്ടില്ലന്നു നടിക്കുവാന്‍ ഫോമായെപോലെയുള്ള സംഘടനക്ക് കഴിയില്ലെന്ന് ഫോമാ സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഏടാട്ട് തന്റെ ആശംസ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ലക്ഷ്യത്തിലെത്താതെ പകച്ചുനില്കുന്നവര്‍ക്കു ഒരു വഴികാട്ടിയാണ് ഫോമായുടെ ഇത്തരം കണ്‍വന്‍ഷനുകളും സെമിനാറുകളും എന്ന ഫോമായുടെ ജോയിയിന്‍ ട്രഷറര്‍ ജയിന്‍ കണ്ണച്ചന്‍പറമ്പില്‍ തന്‍റെ ആശംസാ പ്രസംഗത്തില്‍ അറിയിച്ചു. ഫിലഡല്‍ഫിയയില്‍ നിന്നുള്ള സുധീപ് നായര്‍, അറ്റ്‌ലാന്റയില്‍ നിന്നും അനില്‍ അഗസ്റ്റിന്‍, നാഷ്‌വില്‍ നിന്നും ബബുലു ചാക്കോ, ചിക്കാഗോയില്‍ നിന്നും വെങ്കിട്ട് റെഡ്ഡി എന്നിവരും ഈ ചടങ്ങ് സംഘടിപ്പിക്കാന്‍ മുന്‍കൈ എടുക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. പ്രൊഫെഷണിലിസം തിളങ്ങിയ ഈ ലൈഫ് കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സുബാഷ് ജോര്‍ജ് ചെമ്മാന്തറയും, കോഓര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാനുമായിരുന്നു. ശ്രീരാജ് രാജ്, വിജയന്‍ എന്നിവരുടെ മനോഹരമായ സംഗീതം പരിപാടികള്‍ക്ക് കൊഴുപ്പേകി ഷാനാ മോഹന്‍ ഫിലിപ്പ് നങ്ങച്ചിവീട്ടില്‍ എന്നിവര്‍ എം. സി മാരായി പ്രവര്‍ത്തിച്ചു.

 

കണ്‍വെന്‍ഷന് ശേഷം ജനറല്‍ സെക്രട്ടറി ജോസ് എബ്രാഹാമിന്റെയും റീജണല്‍ വൈസ് പ്രസിഡണ്ട് ബിജി ഫിലിപ്പ് യും നേതൃത്വത്തില്‍ നടന്ന മീറ്റിങ്ങില്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചു. നാഷണല്‍ കമ്മിറ്റി അംഗം ജോണ്‍ പാട്ടപതി മുന്നോട്ടുവച്ച ആയിരത്തില്‍പരം ആളുകളുടെ ഒപ്പുശേഖരണം നടത്തി സെനറ്റര്‍ ഡിക്ക് ഡര്‍ബിന്റെ ഓഫീസിലേക്ക് എത്തിക്കുക എന്ന ആശയത്തിന് എല്ലാ അംഗങ്ങളുടെയും പൂര്‍ണപിന്തുണ ഉണ്ടാവുകയും അതിനുവേണ്ടി ചിക്കാഗോയില്‍ അധിവസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള മറ്റു ഇന്ത്യക്കാരുടെയും സഹായം തേടുവാന്‍ തീരുമാനിക്കുകയും അതനുസരിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഫോമയുടെ ഈ യജ്ഞം ഇന്നിന്റെ ആവശ്യമാണന്നും, ഇതിന്റെ വിജയം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഇന്ന് അനുഭവിക്കുന്ന ഒരു വലിയ പ്രശ്‌നത്തിന് ഒരു പരിധിവരെ സഹായകമാവുമെന്ന് പ്രത്യാശയോടെ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ലൈഫ് കണ്‍വന്‍ഷന് ആശംസകള്‍ അറിയിച്ചു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code