Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോബര്‍ 18 മുതല്‍ 27 വരെ സോമര്‍സെറ്റില്‍   - സെബാസ്റ്റ്യന്‍ ആന്റണി

Picture

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര്‍ 18മുതല്‍ ഒക്ടോബര്‍ 27 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു.

 

ആഘോഷമായ ദിവ്യബലിയും, നൊവേനയും, എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 27ന് ഞായറാഴ്ച രാവിലെ 9.30 ന് ആരംഭിക്കും.

 

2013 ഒക്ടോബര്‍ 17നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച് ബിഷപ്പ് ക്രസ്സ്‌റ്റോഫ് ഷോണ് ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍ സെറ്റിലെ സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

 

വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില്‍ ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. നാളിതുവരെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനേകര്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാര്ത്ഥനകളിലൂടെ രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികള്‍ തന്നെ അറിയിക്കുന്നതായി വികാരി സാക്ഷ്യപ്പെടുത്തുന്നു.

 

ഒക്ടോബര്‍ 18ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഇടവക വികാരി ഫാ.ലിഗോറിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്‍റ്.തോമസ് വാര്‍ഡ് നേതൃത്വം നല്‍കും.

 

ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്റെ നൊവേനയും, പ്രാര്‍ത്ഥനകള്‍ക്കും വിവിധ വാര്‍ഡ് അംഗങ്ങളാണ് നേതൃത്വം നല്‍കുക. പത്തൊമ്പതാം തിയതി സെന്‍റ്.മേരീസ് വാര്‍ഡ്, ഇരുപതാം തിയതി സെന്‍റ്.പോള്‍ വാര്‍ഡ്, ഇരുപത്തി ഒന്നാം തിയതി സെന്‍റ്. ജോസഫ് വാര്‍ഡ്, ഇരുപത്തിരണ്ടാം തിയതി സെന്‍റ്. ജോര്‍ജ് വാര്‍ഡ്, ഇരുപത്തിമൂന്നാം തിയതി സെന്‍റ്. ആന്റണി വാര്‍ഡ്, ഇരുപത്തിനാലാം തിയതി സെന്‍റ്.ജൂഡ് വാര്‍ഡ്, ഇരുപത്തഞ്ചാം തിയതി സെന്‍റ്. അല്‍ഫോന്‍സാ വാര്‍ഡ്, ഇരുപത്തിയാറാം തിയതി സെന്‍റ്. തെരേസ ഓഫ് കല്‍ക്കട്ട വാര്‍ഡ് എന്നിങ്ങനെ ആണ് ക്രമപ്പെടുത്തിയിരിക്കുന്നത്.

 

വിശുദ്ധന്റെ പ്രധാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ഒക്ടോബര്‍ 27ന് ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കും.

 

ദിവ്യബലിക്കു ശേഷം ലത്തീഞ്ഞു വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വ്വമായ പ്രദക്ഷിണവും, പ്രദക്ഷിണത്തിനുശേഷം തിരിശേഷിപ്പ് വണക്കവും, തുടര്‍ന്ന് നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും .

 

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്ത്ഥാടകരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.

 

നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക :

 

ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934, മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908) 4002492, ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076, ബിന്‍സി ഫ്രാന്‍സിസ് (കോര്‍ഡിനേറ്റര്‍), 9085314034, ജോജോ ചിറയില്‍ (കോര്‍ഡിനേറ്റര്‍) 7322154783, ജെയിംസ് പുതുമന (കോര്‍ഡിനേറ്റര്‍) 7322164783.

 

നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനായി താഴേ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക,

 

St. Jude Novena and Thirunal 2019

https://docs.google.com/forms/d/e/1FAIpQLSdIFYQuCxVmhnHAmGM2_4CdDouLCzGT_M3fMw6_92c1PZZmlg/viewform

 

വെബ് : www.stthomsayronj.org

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code