Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡിന്നര്‍ ഒക്ടോബര്‍ 20-ന്   - ജീമോന്‍ റാന്നി

Picture

ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക ഫെലോഷിപ് ഡിന്നര്‍ ഒക്ടോബര് മാസം 20 തീയതി ഞായറാഴ്ച്ച വൈകുന്നേരം 5:30നു ജെറീക്കോ ടേണ്‍പയ്ക്കിലുള്ള "കൊട്ടിലിയന്‍ റെസ്റ്റോറന്റില്‍" വെച്ച് നടത്തപ്പെടുന്നു.

 

മലയാളി ക്രിസ്ത്യന്‍ സമൂഹത്തിലെ ആദ്യ കാല പ്രവാസികളും എക്യൂമെനിക്കല്‍ കൂട്ടായ്മയുടെ മുന്‍ നേതാക്കളുമൊന്നിച്ചുള്ള ഒരു കൂടിവരവാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എപ്പിസ്‌കോപ്പല്‍ ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി അനുഗ്രഹ പ്രഭാഷണം നടത്തും,അമേരിക്കയിലെ ആദ്യ മലയാളി സെനറ്റര്‍ ശ്രീ. കെവിന്‍ തോമസ് മുഖ്യാതിഥിയായിരിക്കും, കൗണ്ടി, ടൗണ്‍, ജനപ്രതിനിധികളും ഇതില്‍ പങ്കെടുക്കുന്നു.

 

ന്യൂ യോര്‍ക്കിലുള്ള പ്രശസ്ത ഗായകന്‍ ഷാജി പീറ്റര്‍, കുമാരി. സാറാ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള "ഷാരോണ്‍ വോയിസ്" സംഗീത സന്ധ്യ ഒരുക്കും. ഈ പ്രോഗ്രാമില്‍ നിന്നും ലഭിക്കുന്നതില്‍ ഒരു ഭാഗം എക്യൂമെനിക്കല്‍ ഫെഡറേഷന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതായിരിക്കുമെന്നു പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് അറിയിച്ചു. ഈ പരിപാടിയുടെ ക്രമീകരണങ്ങള്‍ക്കായി റോയ് ഓ. ബേബി, ഷാജി തോമസ് ജേക്കബ് (കണ്‍വീനേഴ്‌സ്), ജോണ്‍ തോമസ് , സുരേഷ് ജോണ്‍, ജോണ്‍ താമരവേലില്‍, പ്രേംസി ജോണ്‍, ജോണ്‍ വര്‍ക്കി, കോശി കുഞ്ഞുമ്മന്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സജീവ് സുജു ജേക്കബ് 516 746 4173 , റോയ്. ഓ. ബേബി 718 840 8639 , തോമസ് ജേക്കബ് ( ഷാജി) 631 747 7862.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code