Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാസഡീന മലയാളി അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബര്‍ 26 ന്   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ പാസഡീന മലയാളി അസ്സോസിയേഷന്‍ന്റെ (പിഎംഎ) വാര്‍ഷികാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒക്ടോബര്‍ 26 നു ശനിയാഴ്ച നടത്തപ്പെടും.

 

ട്രിനിറ്റി മാര്‍ത്തോമാ ദേവാലയ ഹാളില്‍ വച്ച് (5810, Almeda Genoa Rd, Houston, TX 77048) നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.

 

ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജും മലയാളിയുമായ ജൂലി മാത്യു മുഖ്യാതിഥിയായിരിക്കും.

 

ഹൂസ്റ്റനിലെ പ്രശസ്ത ഗായകര്‍ ആലപിക്കുന്ന അടിപൊളി ഗാനങ്ങള്‍, നൃത്തങ്ങള്‍, നിരവധി സ്കിറ്റുകള്‍, മറ്റു കലാപരിപാടികളും ആഘോഷത്തിനു മികവ് നല്‍കും. കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ള അസ്സോസിയേഷന്‍ പ്രവര്‍ത്തകര്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

 

വാര്‍ഷികാഘോഷ പരിപാടികളിലേക്കു ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ആഘോഷത്തോടനുബന്ധിച്ചു ഡിന്നറും ഉണ്ടായിരിക്കുന്നതാണ്



കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഉമ്മന്‍ (പ്രസിഡണ്ട്) 281 745 1779, ബിജു ഇട്ടന്‍ (സെക്രട്ടറി ) 713 480 4532, റോബിന്‍ ഫെറി (ട്രഷറര്‍) 832 331 5700

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code