Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട് മുപ്പത്തിനാലാം വാര്‍ഷികം ആഘോഷിച്ചു

Picture

ലോസ് ആഞ്ചെലെസ്: ലോസ് ആഞ്ചെലെസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനടുത്തു കേരളത്തിലെ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന 'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' സേവനത്തിന്റെ മുപ്പത്തിനാലാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. ഒക്ടോബര്‍ അഞ്ചിനു ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ലൊസാഞ്ചെലെസിലെ ഷെറാട്ടണ്‍ സെറിറ്റോസ് ഹോട്ടലില്‍ വെച്ചായിരുന്നു ട്രസ്റ്റിന്‌ടെ ധനശേഖരണാര്‍ത്ഥം നടത്തിയ ബാന്ക്ക്വിറ്റ് ഡിന്നറും കലാപരിപാടികളും.



ട്രസ്റ്റിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശ്രീ മാത്യു ഡാനിയേല്‍ അതിഥികളെ സ്വാഗതം ചെയ്തു. ഏറെക്കാലമായി ട്രൂസ്റ്റിന്ററെ സുഹൃത്തും സഹകാരിയുമായിരുന്ന വി.ശ്രീകുമാറിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടു തുടങ്ങിയ പ്രസംഗത്തില്‍ നാളിതുവരെയായി ട്രസ്റ്റിനെ സഹായിച്ച എല്ലാവരേയും അദ്ദേഹം നന്ദിപൂര്‍വം സ്മരിച്ചു. 1985 ല്‍ രണ്ടു രോഗികള്‍ക്ക് സഹായമെത്തിച്ചുകൊണ്ടു തുടങ്ങിയ പ്രവര്‍ത്തനം ഇന്നു പ്രതിവര്‍ഷം ഇരുന്നൂറോളം രോഗികളിലേക്കാണ് എത്തുന്നത്. നാളിതുവരെയായി ഒരു മില്ല്യന്‍ ഡോളറിന്റെ സഹായം അര്‍ഹതപെട്ട നാലായിരം രോഗികളുടെ കൈകളിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹംഅനുസ്മരിച്ചു.


തുടര്‍ന്നു നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍, കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷമായി ട്രൂസ്റ്റുനടത്തിയ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം പ്രസിഡണ്ട് എബ്രഹാം മാത്യു സദസിനുമുന്നില്‍ അവതരിപ്പിച്ചു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോട്ടയം കാരിത്താസ്, തൃശ്ശൂര്‍ അമല മെഡിക്കല്‍ സെന്റര്‍ എന്നീ ആശുപത്രികള്‍ക്കുപുറമെ ലോസ് ആഞ്ചെലെസ് ഹാര്‍ബര്‍ യു സി എല്‍ എ ആശുപത്രിയിലെ കുട്ടികളുടെ കാന്‍സര്‍ വാര്‍ഡിലെ രോഗികള്‍ക്കും ട്രസ്റ്റന്റെ സഹായഹസ്തം നീട്ടാന്‍ കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു ഇതിനുപുറമെ അമലയിലും കരിത്താസിലും ഏതാനും കിടക്കകളും ട്രസ്റ്റ് സ്‌പോന്‍സര്‍ ചെയ്യുന്നുണ്ട്. ഒരു നൂറ്റാണ്ടിനിടെ കേരളം കണ്ട മഹാമാരിയുടെ ദുരന്തമനുഭവിക്കുന്ന പ്രദേശങ്ങളിലെ രോഗികള്‍ക്കുള്ള പ്രത്യേക സഹായമെന്നനിലക്കു ട്രസ്റ്റിന്റെ സഞ്ചിതനിധിയില്‍നിന്നു അന്‍പതിനായിരം ഡോളറിന്റെ അധിക സഹായവും പോയവര്‍ഷം വിതരണം ചെയ്യാനായെന്നു അദ്ദേഹം അറിയിച്ചു.



ധന ശേഖരണവും വാര്‍ഷികവും വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും സെക്രട്ടറി ശ്രീ ജയ് ജോണ്‌സന്‍ നന്ദി അറിയിച്ചു. ശ്രീ മാത്യു ഡാനിയേല്‍ ചെയര്‍മാനും ശ്രീ എബ്രഹാം മാത്യു പ്രസിടെന്റും മായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനു പതിനഞ്ചു അംഗങ്ങളടങ്ങിയ ഭരണ സമിതിയുമുണ്ട്. സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നായി നിരവധിപേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code