Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി കുടിയേറ്റത്തിലെ ഒരു കാരണവര്‍ (ജോണ്‍ ഇളമത)

Picture

കാലം ഒരു പ്രവാഹമായി അനര്‍ഗ്ഗളം ഒഴുകുന്നു.അറുപതുകളുടെ തുടക്കം മുതല്‍ മലയാളികള്‍ വടക്കേ അമേരിക്കയിലേക്ക് കുടിയേറാന്‍ ആരംഭിച്ചിരുന്നു.അക്കാലത്ത് കാനഡായിലെ മോണ്‍ട്രിയോളില്‍ എത്തിയ ചുരുക്കം ചില മലയാളികളില്‍ ശ്രേഷ്ഠനാണ്, ശ്രീ ജോസഫ്പതിയില്‍. അദ്ദേഹത്തിന്‍െറ എണ്‍പത്തഞ്ചാം ജന്മദിനാഘോഷത്തില്‍ കഴിഞ്ഞ ശനിയാഴ്ചപങ്കെടുത്തപ്പോള്‍,എന്‍െറ മനസിലൂടെ ഒട്ടേറെ ചിന്തകള്‍ കടന്നുപോയി.അന്നെത്തിയ ചുരുക്കം ചില വ്യക്തികള്‍,വാസ്തവത്തില്‍ അവരല്ലേ വടക്കേ അമേരിക്കയില്‍ കുടിയറ്റക്കാരുടെ വിത്തുകള്‍ ഈ മണ്ണില്‍ മുളപ്പിക്കാനാരംഭിച്ചത് (കാനഡയിലും,യുഎസിലും) അക്കാലങ്ങളില്‍ കപ്പല്‍ കയറി എത്തിയ നേഴ്‌സുമാര്‍,അവരുടെ കഠിനാദ്ധ്വാനം ചില്ലറയൊന്നുമായിരുന്നില്ല. തണുപ്പില്‍ മരവിച്ച് ബസും,ട്രാമും കയറി അകലങ്ങളിലേക്ക് ജോലിക്കു പോയവര്‍.അപരിചതമായ കലാവസ്ഥയുടെയും, സംസ്ക്കാമര്യാദകളുടെയും മുമ്പില്‍ അവരുടെ നെടുവീര്‍പ്പുകളും,നിശ്വാസങ്ങളും,ഗൃഹാതുരത്തിന്‍െറ ഉപ്പുരസമുള്ള കണ്ണീരിന്‍െറ നനവുമാണ് ഇന്നീ കാണുന്ന മലയാളി കുടിയേറ്റത്തിന്‍െറ കിളിവാതിലുള്‍!

 

പിന്നീട് ആദ്യകുടിയേറ്റക്കാരെ ചുറ്റിപ്പറ്റി വന്ന ഭര്‍ത്താക്കന്മാര്‍, ബുന്ധുമിത്രാദികള്‍ എന്നിവര്‍ മെച്ചപ്പെട്ട ജീവിതമാരംഭിച്ചു.ഇന്നോ സ്ഥിതി ആകെ മാറിയിരിക്കുന്നു.ഐടി ജീവനക്കാരുടെ പ്രവാഹം.പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മലയാളിപ്രവാഹം.കേരളത്തില്‍ നിന്ന്് നേഴ്‌സുമാരുടെയും മറ്റ് പ്രൊഫഷണലുകളുടെയും പ്രവാഹം.തുടര്‍ന്ന് ആത്മീയ പ്രസ്താനങ്ങളുടെ തിരക്കിട്ടരംഗപ്രവേശനം.അങ്ങനെപേകുന്നു കാര്യങ്ങള്‍. ഒരുകാര്യം, ഇപ്പോള്‍പ്രവഹിച്ചുകൊണ്ടിരിക്കുന്ന (പ്രത്യേകിച്ച് കാനഡയിലെ ഇപ്പോഴുള്ള മലയാളി കുടിയേറ്റക്കുതിപ്പില്‍)മലയാളി കുടിയറ്റക്കാര്‍ ഒന്നോര്‍ക്കുന്നത് നന്ന്. പണ്ട് മലയാളി സമൂഹത്തിന് അടുത്തറ കെട്ടി ഇന്നത്തെസുഖകരമായ ജീവിതശൈലി മലയാളി തലമുറക്ക് കാഴ്‌വെച്ച ആ പഴയ കുടിയേറ്റ തലമുറയെ മറക്കാതിരിക്കുക.അവരെ ബഹുമാനിക്കുന്നില്ലെങ്കില്‍ തന്നെ തിരസ്ക്കരിക്കാതിരിക്കുക.

 

കേരളത്തില്‍ നിന്ന് നമ്മള്‍ പിതൃസ്വത്തായി കൊണ്ടുവന്നിട്ടുള്ള ജാതിമത വ്യവസ്ഥിതികളും, സ്വാര്‍ത്ഥതാല്പര്യങ്ങളും വെടിയുക.കേരളത്തിന്‍െറ അല്ലെങ്കില്‍ ഭാരതത്തിന്‍െറ പഴയസാംസ്‌രികതനിമ നിലനിര്‍ത്താന്‍ ശ്രമിക്കുക. അതിന് അമേരിക്കന്‍ മലയാളി കുടിയറ്റത്തിന്‍െറ അടിസ്ഥാനചരിത്രത്തിലേക്കുള്ള ഉള്‍ക്കാഴ്ച ഏവര്‍ക്കും പ്രചോദനം നല്‍കുമാറാകട്ടെ! സ്‌നേഹം,സഹോദര്യം,
മതസഹിഷ്ണത എന്നിവ നമ്മുടെ സംസ്ക്കാരചിന്തകള്‍ക്ക് ഊടുംപാവും നല്‍കട്ടെ!!

 

ജോണ്‍ ഇളമത.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code