Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐഎപിസി പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് സിന്ധു സുരേഷിന്   - ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്

Picture

ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ (ഐഎപിസി) ആറാം ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഫഷണല്‍ എക്‌സലന്‍സിനുള്ള അവാര്‍ഡിന് ന്യൂജേഴ്‌സിയിലെ സീമന്‍സ് കോര്‍പറേഷനില്‍ സീനിയര്‍ പ്രോജക്ട് മാനേജര്‍ (ആര്‍ ആന്റ് ഡി) സിന്ധു സുരേഷ് അര്‍ഹയായി. സര്‍വീസ് അനലിറ്റിക്‌സ്, ഗ്രിഡ് അനലിറ്റിക്‌സ്, സൈബര്‍ഫിസിക്കല്‍ സെക്യൂരിറ്റി അനലിറ്റിക്‌സ്, കോംപ്ലക്‌സ് സിസ്റ്റങ്ങളുടെ കമ്മോഡിറ്റി മാര്‍ക്കറ്റ് മോഡലിംഗ്, ഗ്രിഡ് മാനേജ്‌മെന്റ് സിസ്റ്റംസ് എന്നീ മേഖലകളിലാണു സിന്ധുവിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അഡ്വാന്‍സ്ഡ് ഡിസ്ട്രിബ്യൂഷന്‍ സൈഡ് മാനേജ്‌മെന്റ്, ഗ്രിഡ് സിസ്റ്റങ്ങള്‍ക്കായുള്ള സൈബര്‍ ഫിസിക്കല്‍ സിസ്റ്റം പ്ലാനിംഗ് എന്നിവയിലും സിന്ധു വിദഗ്ധയാണ്.

 

പവര്‍ ഗ്രിഡ്, ഫീല്‍ഡ് ഡിവൈസസ്, ഗതാഗതം, ധനകാര്യ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഡാറ്റാ മാനേജ്‌മെന്റ്, അനലിറ്റിക്‌സ് പ്രോജക്ടുകളില്‍ സിന്ധു പ്രവര്‍ത്തിച്ചിട്ടുണ്ട്. സീമന്‍സില്‍ നിരവധി ദേശീയ, അന്തര്‍ദേശീയ പ്രോജക്ടുകളിലും യുഎസ് ഗവണ്‍മെന്റ് പ്രോജക്ടുകളിലും സിന്ധു നിര്‍ണായക പങ്കുവഹിച്ചു.

 

കേംബ്രിഡ്ജിലെ ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍നിന്നു സര്‍ട്ടിഫിക്കേഷന്‍ ഇന്‍ പ്രോഗ്രാം ഓണ്‍ നെഗോസിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം സിന്ധു സുരേഷ്, മദ്രാസ് ഐഐടിയില്‍നിന്നു ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടി. ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിത്ത് എ മൈനര്‍ ഇന്‍ ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിംഗിലായിരുന്നു സിന്ധുവിന്റെ പിഎച്ച്ഡി.

 

2010 മുതല്‍ പ്രിന്‍സ്റ്റണിലെ സീമെന്‍സ് കോര്‍പ്പറേഷനിലെ കോര്‍പ്പറേറ്റ് ടെക്‌നോളജി വിഭാഗത്തില്‍ സീനിയര്‍ പ്രോജക്ട് മാനേജരായി പ്രവര്‍ത്തിക്കുന്നു. ഊര്‍ജ മേഖലയിലെ സൈബര്‍ ഫിസിക്കല്‍ സെക്യൂരിറ്റി വിഭാഗത്തില്‍ യുഎസ് സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന പദ്ധതികളിലെ പ്രധാനികൂടിയാണ് സിന്ധു. കമ്പനിക്ക് അകത്തും പുറത്തും നിരവധി പദ്ധതികളുടെ പ്രോജക്ട് മാനേജരും സബ്ജക്ട് മാറ്റര്‍ എക്‌പെര്‍ട്ടുമാണ്. 19992005 കാലത്ത് കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപികയായും സിന്ധു പ്രവര്‍ത്തിച്ചിരുന്നു. ഒന്നാം റാങ്കോടെയാണ് സിന്ധു ഈ നിയമനത്തിനുള്ള പരീക്ഷ പാസായത്.

 

വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ സൈബര്‍ ഫിസിക്കല്‍ സെക്യൂരിറ്റി ബേസ്ഡ് ഗ്രിഡ് അനലിറ്റിക്‌സിലും വണ്ടര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയില്‍ കാസ്‌കേഡ് ഫാള്‍ട്ട് അനാലിസിസിലും എംഐടിയില്‍ ഫ്യൂച്ചര്‍ ഓഫ് ഗ്രിഡ് മേഖലയിലും സിന്ധു ഗവേഷണങ്ങള്‍ നടത്തിവരുന്നു. സിന്ധുവിന്റെ നിരവധി കണ്ടുപിടുത്തങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും യുഎസ് പേറ്റന്റ് ലഭിച്ചു. സൈബര്‍ സുരക്ഷാഊര്‍ജ മേഖലകളിലായി 11 പ്രബന്ധങ്ങള്‍ സിന്ധു പ്രസിദ്ധീകരിച്ചു.

 

2016ല്‍ സ്പ്രിംഗര്‍ പ്രസിദ്ധീകരിച്ച പ്രിന്‍സിപ്പിള്‍സ് ഓഫ് പെര്‍ഫോമന്‍സ് ആന്റ് റിലയബിലിറ്റി മോഡലിംഗ് ആന്റ് ഇവാലുവേഷന്‍ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

 

തോമസ് എഡിസണ്‍ പേറ്റന്റ് അവാര്‍ഡ് (2018), സീമന്‍സ് മാനേജ്‌മെന്റ് ബോര്‍ഡിന്റെ മികച്ച പ്രോജക്റ്റ് അവാര്‍ഡ് (2019), മികച്ച ടീച്ചിംഗ് അസിസ്റ്റന്റ് അവാര്‍ഡ് (2006) എന്നീ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2013ല്‍ സീമന്‍സ് സര്‍വീസ് കമ്മ്യൂണിറ്റി ഡേറ്റ ഡ്രിവണ്‍ സര്‍വീസ് ഐഡിയ കോണ്ടസ്റ്റിലേക്കു നാമനിര്‍ദേശം ചെയ്തു.

 

ഗ്ലോബല്‍ ഡിജിറ്റലൈസേഷന്‍ (സ്മാര്‍ട്ട് ഡാറ്റ അനലിറ്റിക്‌സ്) പരിശീലക, സീമെന്‍സില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് പിഎം ആര്‍ ആന്റ് ഡി സി, പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷണല്‍, സര്‍ട്ടിഫൈഡ് സ്ക്രം മാസ്റ്റര്‍, ബിരുദ വിദ്യാര്‍ത്ഥികളുടെ (ബിഗ് ഡാറ്റ) മെന്റര്‍ എന്നീ നിലകളിലും സിന്ധു പ്രവര്‍ത്തിക്കുന്നു.

 

സീമെന്‍സ് ഏഷ്യന്‍ എംപ്ലോയി റിസോഴ്‌സ് ഗ്രൂപ്പ് കോചെയര്‍, ആഗ്രാജ് സേവാകേന്ദ്ര വോളണ്ടിയര്‍ ലീഡ്, സീമെന്‍സ് സ്‌റ്റെം അപ്ലിഫ്റ്റ് ലീഡ്, സീമെന്‍സ് കോര്‍പ്പറേറ്റിന്റെ വിമന്‍ ഇന്‍ എഞ്ചിനീയറിംഗ് ഗ്രൂപ്പ് ലീഡ് എന്നീ പദവികളും സിന്ധു സുരേഷ് വഹിക്കുന്നുണ്ട്.

 

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ഹില്‍ട്ടന്‍ ഡബിള്‍ട്രീയില്‍ നടക്കുന്ന ഐഎപിസി ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍വച്ച് സിന്ധു സുരേഷിന് പ്രഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code