Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസി നിക്ഷേപകര്‍ക്ക് ഖത്തറില്‍ സ്‌പോണ്‍സറില്ലാതെ 5 വര്‍ഷം താമസിക്കാം

Picture

ദോഹ : സ്വദേശി സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ പ്രവാസി നിക്ഷേപകര്‍ക്ക് 5 വര്‍ഷം വരെ രാജ്യത്ത് താമസാനുമതി നല്‍കുന്ന നിയമ ഭേദഗതിക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അംഗീകാരം. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21ാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. ഭേദഗതി ചെയ്തുകൊണ്ടുള്ള 23ാം നമ്പര്‍ ഉത്തരവില്‍ അമീര്‍ ഒപ്പുവച്ചു.

 

പുതിയ ഭേദഗതി പ്രകാരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന പ്രവാസി നിക്ഷേപകര്‍ക്ക് സ്‌പോണ്‍സറില്ലാതെ രാജ്യത്ത് 5 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല താമസാനുമതി ലഭിക്കും. നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി ആഭ്യന്തര മന്ത്രാലയമാണ് താമസാനുമതി രേഖ നല്‍കുക. തര്‍ക്കങ്ങളോ ലംഘനങ്ങളോ ഇല്ലെങ്കില്‍ 5 വര്‍ഷം കഴിഞ്ഞാല്‍ താമസാനുമതി രേഖ പുതുക്കും. വസ്തുക്കളിന്മേലുള്ള ഉടമസ്ഥാവകാശം പുതുക്കുന്നതും മന്ത്രിസഭയുടെ തീരുമാനപ്രകാരമായിരിക്കും. 5 വര്‍ഷത്തിനിടെ പ്രവാസി നിക്ഷേപകര്‍ക്ക് രാജ്യത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങളും ഇടപാടുകളും നടത്താനുള്ള പൂര്‍ണഅവകാശവും ഉണ്ടാകും.

 

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവാസികളുടെ സ്വത്തവകാശ നിയമത്തിന് കൂടുതല്‍ വ്യാപ്തി നല്‍കും വിധമാണ് പുതിയ ഭേദഗതി. സ്‌പോണ്‍സറില്ലാതെ 5 വര്‍ഷത്തെ താമസാനുമതി രേഖ ലഭിക്കുന്നത് സംബന്ധിച്ച നിക്ഷേപ പരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതര്‍ പിന്നീട് വ്യക്തമാക്കും. കുടുംബ പാര്‍പ്പിട മേഖലകള്‍ക്കുള്ളില്‍ തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ നിരോധിച്ചുള്ള 2010 ലെ 15ാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകളുടെ ഭേദഗതിക്കും അമീര്‍ അംഗീകാരം നല്‍കി. ഭേദഗതി ചെയ്തുകൊണ്ടുള്ള 2019 ലെ 22ാം നമ്പര്‍ നിയമത്തിലാണ് അമീര്‍ ഒപ്പുവച്ചത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code