ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂഎസ്എയുടെ വിവിധ സംസ്ഥാനങ്ങളുടെ ഒഴിവു വന്ന ഭാരാവാഹികളുടെ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ നാഷണല്‍ കമ്മിറ്റി നിയമിച്ച അവസരത്തില്‍ കേരളാ ചാപ്റ്ററിന്റെ ചെയര്മാന് ആയി തോമസ് മാത്യു പടന്നമാ ക്കലിനെയും ജനറല്‍ സെക്രട്ടറി ആയി സജി കരിമ്പന്നൂരിനെയും നിയമിച്ചു കൊണ്ടുള്ള കത്ത് ന്യൂ ജേഴ്സിയില്‍ വച്ച് നടന്ന മുന്‍ പ്രധാന മന്ത്രി രാജ്ജീവ് ഗാന്ധി യുടെ എഴുപത്തഞ്ചാം ജന്മ ദിന അനുസ്മരണ യോഗത്തില്‍ വെച്ഛ് ഐ ഓ സി ഇന്റര്‍ നാഷണല്‍ ചെയര്‍ മാന്‍ ഡോ .സാം പിട്രോഡാ , ഐ ഓ സി യു എസ് എ നാഷണല്‍ വൈസ് ചെയര്മാന് ജോര്‍ജ് എബ്രഹാം, നാഷണല്‍ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ,നാഷണല്‍ സെക്രെട്ടറി ജെനെറല്‍ ഹ ര്ബെച്ഛന് സിംഗ് എന്നിവര്‍ ചേര്‍ന്ന് നല്കി .
സംഘടന ശക്തിപ്പെടുത്തുവാന്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തി അമേരിക്കയിലേ എല്ലാ സംസ്ഥാനങ്ങളിലും ചാപ്റ്ററുകള്‍ പുനഃസംഘടിപ്പിക്കുവാനും മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ ഊര് ജിത പ്പെടുത്തുവാനും വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തക യോഗങ്ങള്‍ നടത്തുവാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സെപ്തംബര്‍ ഇരുപത്തെട്ടിന് ഉച്ചക്ക് മുന്ന്ന് ചിക്കാഗോ മലയാളി ആസോ സിയേഷന് ഹാളില്‍ വച്ചു നടത്തുന്ന ജനറല്‍ ബോഡി യോഗത്തില്‍ വിവിധ നാഷണല്‍, സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കു ന്നതാ യിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട് . തുടര്‍ന്ന് ഫ്ലോറിഡ ടെക്സാസ് ന്യൂയോര്‍ക് തുടങ്ങിയ സംസ്ഥാങ്ങളുടെ വിവിധ സിറ്റികളിലും പ്രവത്തക യോഗങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രെസ്സിന്റ്റെ എല്ലാ അനുഭാവികളും ഐ ഓ സി യുടെ എല്ലാ അംഗ്ങ്ങളും സുഹ്ര്ത്തുക്കളും കുടുംബ സമേതം ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഐ ഓ സി കേരളാ ചാപ്റ്ററിനു വേണ്ടി ചെയര്മാന് തോമസ് മാത്യു പടന്നമാക്കല്‍, പ്രസിഡന്റ് ലീല മാ രേ ട്ട് , ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ , ചിക്കാഗോ റീജിയണിനുവേണ്ടി പ്രസിഡന്റ് പ്രോ . തമ്പി മാത്യു , സെക്രട്ടറി ആന്റണി വള്ളിക്കളം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
Comments